വാല്‍നക്ഷത്രം വരുന്നൂ... സാഹചര്യങ്ങള്‍ അനുയോജ്യമെങ്കില്‍ മേയില്‍ വെറും കണ്ണുകൊണ്ടു കാണാം!

വാല്‍നക്ഷത്രം വരുന്നൂ... സാഹചര്യങ്ങള്‍ അനുയോജ്യമെങ്കില്‍ മേയില്‍ വെറും കണ്ണുകൊണ്ടു കാണാം! ചിത്രം: അറ്റ്‍ലസ് കോമറ്റ്. പച്ച നിറത്തില്‍ കാണുന്നത്. കടപ്പാട്: Rolando Ligustri (CARA Project, CAST) അറ്റ്‍ലസ് വാല്‍നക്ഷത്രം. 2019 ഡിസംബര്‍ 28നാണ് ഈ വാല്‍നക്ഷത്രത്തെ നാം കണ്ടെത്തുന്നത്. അന്നു മുതല്‍ ഉള്ള നിരീക്ഷണത്തില്‍ വാല്‍നക്ഷത്രത്തിന്റെ തിളക്കം കൂടിക്കൂടി വരിയാണ്. ഭാഗ്യമുണ്ടെങ്കില്‍ മേയ് മാസത്തില്‍ ഈ വാല്‍നക്ഷത്രം ആകാശത്തെ മറ്റൊരു മനോഹരകാഴ്ചയായി മാറും. C/2019 Y4 എന്നാണ് ഇതിന്റെ ഔദ്യോഗികപേര്. വിളിപ്പേര് Comet ATLAS എന്നും. ഹവായിലുള്ള ഒരു റോബോട്ടിക് ആസ്ട്രോണിമിക്കല്‍ സര്‍വേ സിസ്റ്റം ആണ് ATLAS (Asteroid Terrestrial-impact Last Alert System). ഭൂമിക്കു ഭീഷണിയായേക്കാവുന്ന ഛിന്നഗ്രഹങ്ങളെയും ആകാശവസ്തുക്കളെയും കണ്ടെത്തലാണ് ഈ ടെലിസ്കോപ്പിക് കൂട്ടായ്മയുടെ ലക്ഷ്യം. അതുപയോഗിച്ച് കണ്ടെത്തിയ വാല്‍നക്ഷത്രം ആയതിനാലാണ് ഇതിന് ATLAS എന്ന പേര് ലഭിച്ചത്. 2019 ഡിസംബറില്‍ ഈ വാല്‍നക്ഷത്രത്തെ കണ്ടെത്തുമ്പോള്‍ അത് സപ്തര്‍ഷി എന്ന നക്ഷത്രഗണത്തില്‍ ആയിരുന്നു. വളരെ വളരെ മങ്ങിയ ഒരു പൊട്ടു മാത്രമായി...