ഇതിനു മുന്‍പ് ബ്ലാക്ക്ഹോളിനെ കമ്പ്യൂട്ടര്‍ സിമുലേഷനുകള്‍ ഉപയോഗിച്ച് ചിത്രീകരിക്കുകയായിരുന്നു പതിവ്. ഇന്റര്‍സ്റ്റെല്ലാര്‍ എന്ന സിനിമയില്‍ ഒരു ബ്ലാക്ക്ഹോളിന്റെ ചിത്രം കാണിക്കുന്നുണ്ട്. കമ്പ്യൂട്ടറുകള്‍ ഉപയോഗിച്ച് കണക്കുകളിലെ സൂത്രവാക്യങ്ങളിലൂടെ ശാസ്ത്രീയമായി തയ്യാറാക്കിയ ഒന്നായിരുന്നു അത്. ശരിക്കും ഒരു ശാസ്ത്രാന്വേഷണം ആ സിനിമയ്ക്കുവേണ്ടി അക്കാര്യത്തില്‍ നടത്തിയിരുന്നു. അതുകൊണ്ടു തന്നെയാണ് ഇന്റര്‍സ്റ്റെല്ലാര്‍ എന്ന സിനിമ നല്ലൊരു സയന്‍സ് ഫിക്ഷന്‍ ആയി വിലയിരുത്തുന്നതും.
![]() |
| കടപ്പാട്: NASA’s Goddard Space Flight Center/Jeremy Schnittman |
ഒരു ബ്ലാക്ക്ഹോള്‍ എങ്ങനെയിരിക്കും എന്നത് മനസ്സിലാക്കാനായി നാസയും ഇതുപോലെ ഒരു ഉദ്യമം നടത്തിയിരുന്നു. ബ്ലാക്ക്ഹോളിന്റെ ഓരോ വശത്തുനിന്ന് നോക്കുമ്പോഴും അത് എങ്ങനെയായിരിക്കും എന്നത് കമ്പ്യൂട്ടര്‍സഹായത്തോടെ ചിത്രീകരിച്ചിരിക്കുകയാണ് നാസ.
![]() |
| ബ്ലാക്ക്ഹോളിന്റെ വശത്തുനിന്നുള്ള കാഴ്ച. കടപ്പാട്: NASA’s Goddard Space Flight Center/Jeremy Schnittman |
അതിമനോഹരമാണ് അതിലെ ഓരോ ചിത്രീകരണം. ബ്ലാക്ക്ഹോളിനു ചുറ്റും പദാര്‍ത്ഥങ്ങള്‍ ചുറ്റിക്കറങ്ങുന്നതും അതില്‍നിന്നും വരുന്ന പ്രകാശം ബ്ലാക്ക്ഹോളിന്റെ അതിശക്തമായ ഗുരുത്വാകര്‍ഷണത്തില്‍പ്പെട്ട് വളഞ്ഞു സഞ്ചരിക്കുന്നതും എല്ലാം ഏറെ ആകര്‍ഷമായും ശാസ്ത്രീയമായും ചിത്രീകരിച്ചിരിക്കുകായാണ്. ഈ ചിത്രങ്ങള്‍ ഇന്റര്‍സ്റ്റെല്ലാര്‍ സിനിമയിലെ ബ്ലാക്ക്ഹോളിനെ ഓര്‍മ്മപ്പെടുത്തും.
![]() |
| കടപ്പാട്: NASA’s Goddard Space Flight Center/Jeremy Schnittman |
മുഴുവന്‍ ചിത്രങ്ങളും വീഡിയോകളും കാണാന്‍ ഈ ലിങ്ക് നോക്കുക. നാസയുടെ ഗോഡാര്‍ഡ് സ്പേസ് ഫ്ലൈറ്റ് സെന്ററിന്റെ സൈറ്റാണിത്. മുഴുവന്‍ ചിത്രീകരണവും ഇവിടെ ലഭ്യമാണ്.
https://svs.gsfc.nasa.gov/13326
---നവനീത്...
ചിത്രത്തിനു കടപ്പാട്: NASA’s Goddard Space Flight Center/Jeremy Schnittman


