ബഹിരാകാശ നിലയം കാണാം - ഒക്ടോബ‍ർ 2020

 ഒക്ടോബർ 2020 മാസത്തില്‍ ബഹിരാകാശനിലയം കാണാംഈ മാസവും  കേരളത്തിൽ ബഹിരാകാശനിലയം കാണാൻ അവസരം. ഒക്ടോബർ 13ന് വൈകിട്ട് 6.37നാണ് ഈ മാസം ഏറ്റവും മികച്ച രീതിയിൽ നിലയം കാണാനാവുക. അന്നേ ദിവസം പത്തു ഡിഗ്രി വടക്കുപടിഞ്ഞാറായി നിലയം കണ്ടുതുടങ്ങും. 75ഡിഗ്രിവരെ ഉയരും. അതിനാൽ നന്നായി കാണാം. പിന്നീട് തെക്കുദിക്കിലായി 11ഡിഗ്രി ഉയരത്തിൽ അസ്തമിക്കും. ആകെ ആറു മിനിറ്റോളം നിലയം കാണാം.

ഒക്ടോബര്‍ 19നും

ഒക്ടോബര്‍ 19ന് രാവിലെ 5.32 ന് കണ്ടുതുടങ്ങും. 11ഡിഗ്രി തെക്കുപടിഞ്ഞാറായി കണ്ടുതുടങ്ങുന്ന നിലയം 50 ഡിഗ്രിവരെ ഉയർന്ന് 10ഡിഗ്രി വടക്കായി അസ്തമിക്കും.  ആറു മിനിറ്റോളം അന്നും കാണാം.

ഒക്ടോബര്‍ 20
അന്നു രാവിലെ 4.47ന് കണ്ടുതുടങ്ങും. തെക്കുദിക്കിൽ 49ഡിഗ്രി ഉയരത്തിലാവും ഉദിക്കുക. 61ഡിഗ്രി വരെ ഉയർന്ന് 11ഡിഗ്രി വടക്കുകിഴക്കായി അസ്തമിക്കും.

ഏകദേശം 400കിലോമീറ്റർ ഉയരത്തിൽ ഭൂമിയെ ചുറ്റുന്ന പേടകമാണ് അന്താരാഷ്ട്ര ബഹിരാകാശനിലയം. ആറു പേർക്ക് സ്ഥിരമായി താമസിക്കാനുള്ള സൗകര്യം ഈ നിലയത്തിലുണ്ട്. പല രാജ്യങ്ങളുടെ ഒരുമയിലാണ് നിലയം പണിതുയർത്തിയത്. അന്താരാഷ്ട്ര സഹകരണമുള്ള ഈ ഗവേഷണനിലയത്തിന് ഒരു ഫുട്ബോൾ മൈതാനത്തോളം വലിപ്പമുണ്ട്. അതിൽ ഏറിയ പങ്കും സൗരോർജ്ജ പാനലുകൾ ആണ് എന്നു മാത്രം. ഇതിൽ സൂര്യപ്രകാശം തട്ടി തിളങ്ങുമ്പോഴാണ് നിലയം നമുക്ക് കാണാനാവുക. രാവിലെയും വൈകിട്ടും മാത്രമേ ഇത്തരത്തിൽ നമുക്ക് നിലയം കാണാനാവൂ.

മറ്റു ദിവസങ്ങളിലും നിലയം കാണാം. ചാർട്ട് നോക്കുക. 

---നവനീത്...

പോസ്റ്റ് ലിങ്ക് : https://www.nscience.in/2020/10/2020-international-space-station-iss.htmlComments

Post a Comment