Posts

Showing posts from July, 2020

നിങ്ങളുടെ പേരുകൾ എഴുതിയിരിക്കുന്ന ആ ചിപ്പുകൾ കാണണ്ടേ... Placard commemorating Send Your Name to Mars

Image
പേരുകൾ കൊത്തിയ ചിപ്പ് | കടപ്പാട്: NASA/JPL-Caltech നാസയുടെ പെർസിവിയറൻസ് പേടകം ഇന്ന് ചൊവ്വയിലേക്കു യാത്രയാവുകയാണല്ലോ. അതിൽ ഒരു കോടിയിലധികം മനുഷ്യരുടെ പേരുകൾ കൊത്തിയ ചിപ്പുകളും ഉണ്ട്. കൃത്യം 10,932,295 പേരാണ് Send your name to Mars എന്ന കാമ്പയിനിൽ പങ്കുചേർന്നത്. മൂന്ന് ചിപ്പുകളിലാണ് ഈ പേരുകൾ മുഴുവൻ കൊത്തിയെടുത്തത്. ഇലക്ട്രോൺബീം ഉപയോഗിച്ച് അതിസൂക്ഷ്മമായിട്ടാണ് പേരുകളെ ചിപ്പിലേക്ക് എഴുതിച്ചേർത്തത്. ഇതുകൂടാതെ Name the Rover contest ല്‍ പങ്കെടുത്ത കുട്ടികളുടെ 155 ലേഖനങ്ങളും ഇതിലുണ്ട്. ചിത്രത്തിൽ കാണുന്ന കറുത്ത പ്ലേറ്റിൽ ഇടതുവലത്തേ മൂലയ്ക്കു നോക്കുക. അവിടെ രണ്ടു സ്ക്രൂ ഉപയോഗിച്ച് മൂന്ന് ചിപ്പുകളെ ചേര്‍ത്തിരിക്കുന്നതു കാണാം. അതിലാണ് നമ്മുടെയെല്ലാം പേരുകൾ ഉള്ളത്. 1,778,277 പേരാണ് ഇന്ത്യയിൽനിന്ന് പേര് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 2,528,844 പേരോടെ ടർക്കിയാണ് ഒന്നാം സ്ഥാനത്ത്. അമേരിക്ക മൂന്നാംസ്ഥാനത്താണ്. ഇന്ത്യ രണ്ടും. ഇന്ന് വൈകിട്ട് 5 മണിക്കാണ് ചൊവ്വയിലേക്ക് മാർസ് 2020 യാത്രയാരംഭിക്കുന്നത്. കേരളത്തിൽനിന്ന് അനേകമനേകം ആളുകൾ ചൊവ്വയിലേക്കുള്ള ബോർഡിങ് പാസ് സ്വന്തമാക്കിയിട്ടുണ്ട്. ഇപ്പോഴും...

മാർസ് 2020- പെർസിവിയറൻസ് - ഇൻജെന്യൂയിറ്റി - അറിയേണ്ടതെല്ലാം. | Mars 2020 | Perseverance | Ingenuity

Image
മാർസ് 2020 പെർസിവിയറൻസ് വാഹനം ചൊവ്വയിൽ - ചിത്രകാരഭാവന | കടപ്പാട് NASA/JPL മാർസ് 2020 നാളെ ചൊവ്വയിലേക്കു യാത്രതിരിക്കും. പെര്‍സിവിയറൻസ് എന്ന റോവറും ഇന്‍ജെന്യൂയിറ്റി എന്ന ഹെലികോപ്റ്ററുമാണ് ഈ ദൗത്യത്തിലുള്ളത്. ജൂലൈ 30ന് ഇന്ത്യൻ സമയം വൈകിട്ട് 5 മണിക്കാണ് വിക്ഷേപണം. ഫ്ലോറിഡയിലെ കേപ് കനാവരല്‍ എയ‍ർഫോഴ്സ് സ്റ്റേഷനില്‍നിന്ന് Atlas V-541  റോക്കറ്റിലേറിയാവും പെര്‍സിവിയറൻസ് ചൊവ്വയിലേക്കു കുതിക്കുക. വിക്ഷേപണകേന്ദ്രത്തിലേക്കു പോകുന്ന അറ്റ്ലസ് റോക്കറ്റ് | കടപ്പാട്: NASA/Joel Kowsky ഏതാണ്ട് അഞ്ചരലക്ഷം കിലോഗ്രാമാണ് റോക്കറ്റിന്റെയും പേടകത്തിന്റെയും കൂടി ആകെ ഭാരം. ജൂലൈ 17നായിരുന്നു നേരത്തേ വിക്ഷേപണം നിശ്ചയിച്ചിരുന്നത്. എന്നാൽ പിന്നീട് ചില സാങ്കേതികകാരണങ്ങളാൽ മാറ്റിവയ്ക്കുകയായിരുന്നു എന്നാണ് പെർസിവിയറൻസ് ചൊവ്വയിൽ എത്തുക? നീണ്ട ഏഴു മാസത്തെ യാത്രയ്ക്കുശേഷം 2021 ഫെബ്രുവരിയിലാകും പെര്‍സിവിയറൻസ് ചൊവ്വയിലെത്തുക. ഫെബ്രുവരി 18ന് ചൊവ്വയിലെ ജസീറോ ക്രേറ്ററിൽ ലാൻഡ് ചെയ്യത്തക്ക വിധമാണ് ദൗത്യം. എന്താണ് പെര്‍സിവിയറൻസിന്റെ ദൗത്യം? ചൊവ്വയിൽ ജീവൻ നിലനിന്നിരുന്നോ എന്ന് കണ്ടെത്തുകയാണ് പ്രധാന ലക്ഷ്യം. ...

ഇതു ദോശയല്ല. ഇത് വ്യാഴം. വ്യാഴത്തിന്റെ തെക്കേധ്രുവം! | Map of Jupiter's South

Image
വ്യാഴത്തിന്റെ തെക്കേധ്രുവം | കടപ്പാട്: NASA/JPL/Space Science Institute ഇതു ദോശയല്ല. ഇത് വ്യാഴം. വ്യാഴത്തിന്റെ തെക്കേ ധ്രുവത്തിന്റെ ചിത്രമാണിത്. ചിത്രത്തിന്റെ കേന്ദ്രം തെക്കേധ്രുവവും അരികുകൾ മധ്യരേഖാപ്രദേശങ്ങളും ആണ്. വ്യാഴത്തിന്റെ വടക്കേധ്രുവ കാഴ്ചകൾ ഇതിൽ ഇല്ല. കാസ്സിനി പേടകം എടുത്ത ചിത്രങ്ങളാണ് ഈ ചിത്രം നിർമ്മിക്കാൻ സഹായകരമായത്. ശനിയെക്കുറിച്ചു പഠിക്കാൻ വിക്ഷേപിച്ച പേടകമാണ് കാസ്സിനി. ശനിയിലേക്കുള്ള യാത്രമധ്യേ വ്യാഴത്തിനടുത്ത് എത്തിയപ്പോൾ വ്യാഴത്തിന്റെ കുറെ ചിത്രങ്ങൾ കാസ്സിനി പകർത്തി. 2000 ഡിസംബർ 11നും 12നും ആയി എടുത്ത ആ ചിത്രങ്ങളെ കൂട്ടിച്ചേർത്താണ് ഈ മനോഹരചിത്രം നിർമ്മിച്ചത്. വ്യാഴത്തിലെ മേഘങ്ങളുടെ പ്രത്യേകതകൾ എല്ലാം എടുത്തുകാണിക്കുന്ന ചിത്രമാണിത്. സൗരയൂഥത്തിലെതന്നെ ഏറ്റവും വലിയ ചുഴലിക്കാറ്റ് ആയ ദി ഗ്രേറ്റ് റെഡ് സ്പോട്ടും ഈ ചിത്രത്തിൽ കാണാം. കഴിഞ്ഞ 150 വർഷമെങ്കിലും ആയി ഈ ചുഴലിക്കാറ്റ് വ്യാഴത്തിൽ വലിയ മാറ്റമില്ലാതെ തുടരുന്നു. ചുവപ്പ്, ബ്രൗൺ, വെള്ള നിറങ്ങളിലുള്ള ബാൻഡുകളും കാണാം. വ്യാഴത്തിലെ മേഘങ്ങളുടെ പ്രത്യേകതകളാണ് ഈ നിറമാറ്റത്തിനു കാരണം. നിരന്തരം വീശുന്ന കാറ്റിനാൽ എല്ലായ്പ്പോ...

ചൊവ്വദൗത്യവുമായി ചൈനയും. Tianwen-1 വിക്ഷേപിച്ചു.

Image
ടിയാൻവെൻ 1 ചൊവ്വയിൽ - ചിത്രകാരഭാവന - കടപ്പാട്: CNSA ചൊവ്വയിലേക്കുള്ള പേടകം വിക്ഷേപിച്ചിരിക്കുയാണ് ചൈന. Tianwen-1  എന്നാണ് ദൗത്യത്തിന്റെ പേര്. ലോങ് മാർച്ച് 5 Y-4 എന്ന റോക്കറ്റിലേറിയാണ് ടിയാൻവെൻ ബഹിരാകാശത്തെത്തിയത്.  ഓർബിറ്ററും ലാൻഡറും റോവറും അടങ്ങുന്നതാണ് ദൗത്യം. അടുത്ത വർഷം ഫെബ്രുവരിയിൽ ഈ പേടകം ചൊവ്വയിലെത്തും എന്നാണു പ്രതീക്ഷിക്കുന്നത്. ചൊവ്വയിൽ ഓടിനടക്കുന്ന ഒരു റോവറാണ് ഈ പദ്ധതിയുടെ ഹൈലൈറ്റ്.  മൂന്നു മാസക്കാലം ഈ റോവർ ചൊവ്വയിൽ പര്യവേക്ഷണം നടത്തും. ചൊവ്വയിൽ ജീവനുണ്ടായിരുന്നോ എന്ന ഗവേഷണമാണ് ടിയാൻവെൻ നടത്തുക. സ്വർഗ്ഗത്തോടുള്ള ചോദ്യങ്ങൾ എന്നാണ് ടിയാൻവെൻ എന്ന പേരിന്റെ അർത്ഥം. China’s Mars probe blasted off from south China's Hainan Province on Thursday, presenting locals a visual feast! Check out the grand launch views recorded by locals and listen to their loud cheers for this precious moment! pic.twitter.com/pLBc1b8IWD — People's Daily, China (@PDChina) July 23, 2020 വിക്ഷേപണത്തിന് 36 മിനിറ്റിനു ശേഷം എർത്ത്-മാർസ് ട്രാൻസ്ഫർ ഓർബിറ്റിലേക്ക് പേടകത്തെ മാറ്റി. ഏതാണ...

സൗരയൂഥത്തിലെ ഏറ്റവും വലിയ ചന്ദ്രൻ - ഗാനിമേഡ് - ചിത്രം പകർത്തി ജൂനോ! |Images of north pole of Ganymede - Juno

Image
സൗരയൂഥത്തിലെ ഏറ്റവും വലിയ ചന്ദ്രന്റെ ചിത്രം പകർത്തി ജൂനോ! ഗാനിമേഡിന്റെ ഉത്തരധ്രുവം!കടപ്പാട്: NASA/JPL-Caltech/SwRI/ASI/INAF/JIRAM സൗരയൂഥത്തിലെ ഏറ്റവും വലിയ ചന്ദ്രൻ. സിലിക്കേറ്റ് പാറയും ഐസും നിറഞ്ഞ പ്രതലം. ഒരുപക്ഷേ ഭൂമിയിലെ എല്ലാ കടലുകളിലും ഉള്ളതിനെക്കാൾ കൂടുതൽ ജലം ഉള്ള ഇടം. അതാണ് ഗാനിമേഡ് എന്ന ഉപഗ്രഹം. വ്യാഴത്തിന്റെ ഏറ്റവും വലിയ ഉപഗ്രഹം. വ്യാഴത്തിന്റെ മാത്രമല്ല, സൗരയൂഥത്തിലെ തന്നെ ഏറ്റവും വലിയ ഉപഗ്രഹമാണത്. ബുധനെക്കാളും വലിയ ഒരു ഉപഗ്രഹം! ആ ഗാനിമേഡിന്റെ ധ്രുവപ്രദേശത്തിന്റെ ചിത്രം പകർത്തിയിരിക്കുകയാണ് ജൂനോ. വ്യാഴത്തെക്കുറിച്ചു പഠിക്കാൻ വിക്ഷേപിച്ച പേടകമാണത്. വ്യാഴത്തിന്റെ നിരവധി ക്ലോസ്അപ്പ് ചിത്രങ്ങൾ ഇതിനകം ജൂനോ നമുക്കു തന്നിട്ടുണ്ട്. അതിനൊപ്പമാണ് ഇപ്പോൾ ഗാനിമേഡിന്റെ ചിത്രവും കിട്ടിയിരിക്കുന്നത്. കഴിഞ്ഞ വർഷം ഡിസംബർ 26നാണ് ജൂനോ ചിത്രം പകർത്തിയത്. തന്റെ ഇൻഫ്രാറെഡ് ക്യാമറ (Jovian Infrared Auroral Mapper (JIRAM)) ഉപയോഗിച്ചായിരുന്നു ഫോട്ടോയെടുക്കൽ. ഗാനിമേഡിൽനിന്ന് ഏതാണ്ട് ഒരു ലക്ഷം കിലോമീറ്റർ അകലെയായിരുന്നു ജൂനോ അപ്പോൾ. കാര്യമായ അന്തരീക്ഷം ഒന്നുമില്ലാത്ത ഉപഗ്രഹമാണ് ഗാനി...

വ്യാഴത്തെയും ശനിയെയും ഇപ്പോൾ വൈകിട്ടു കാണാം | Jupiter and Saturn | Evening sky

Image
ഏതാണ്ട് 7 മണിക്ക് ഉള്ള കാഴ്ച. വ്യാഴത്തെയും ശനിയെയും കാണാൻ ഇപ്പോൾ അവസരമുണ്ട്. കുറെയധികം ദിവസങ്ങളോളം അവരെ രാത്രിയാകാശത്തു കാണാം. വൈകിട്ട് ആറു മണിക്കുശേഷം കിഴക്കുദിക്കിലേക്കു നോക്കുക. എട്ടു മണി ഒക്കെ ആയാൽ നല്ലപോലെ കാണാം. അല്പം തെക്കുമാറി നല്ല പ്രകാശത്തോടെ വ്യാഴം നിൽപ്പുണ്ടാവും. അത്രയും തിളക്കത്തോടെ മറ്റൊരു കാഴ്ചയും അപ്പോൾ ഉണ്ടാവില്ല. അതിനാൽ വ്യാഴത്തെ കണ്ടെത്താൻ വളരെ എളുപ്പമാണ്. വ്യാഴത്തിന്റെ അരികിൽ താഴത്തായി ശനിയെയും കാണാം. കിഴക്കു ദിക്കിൽ വ്യാഴം കഴിഞ്ഞാൽ ഏറ്റവും പ്രകാശം ആ സമയത്ത് ശനിക്ക് ആണ്. അതിനാൽ കണ്ടെത്താൻ ഒരു വിഷമവും ഇല്ല. രാത്രി മുഴുവൻ ഈ രണ്ടു ഗ്രഹങ്ങളെയും നമുക്ക് കാണാം. സമയം പോകുംതോറും ഇവ പടിഞ്ഞാറോട്ട് സഞ്ചരിക്കും. കുറെ വൈകി നോക്കിയാലും കാണാൻ കഴിയും എന്നർത്ഥം. നല്ല ടെലിസ്കോപ്പ് ഉണ്ടെങ്കിൽ വ്യാഴത്തിന്റെ ഉപഗ്രഹങ്ങളെയും ശനിയുടെ വലയങ്ങളും കാണാൻ കഴിയും. മികച്ച DSLR ക്യാമറ ഉപയോഗിച്ചാൽ നല്ല ചിത്രങ്ങളെടുക്കാനും കഴിയും. അപ്പോ എങ്ങനാ, വ്യാഴത്തെയും ശനിയെയും കാണുകയല്ലേ… ---നവനീത്.... പോസ്റ്റ് ലിങ്ക്: https://www.nscience.in/2020/07/jupiter-and-saturn-evening-sky.html

സൂര്യന്റെ ഏറ്റവും അടുത്തുനിന്നുള്ള ചിത്രങ്ങൾ സോളാർ ഓർബിറ്റർ പുറത്തുവിട്ടു | Solar Orbiter | First Images of Sun

Image
സൂര്യന്റെ ഏറ്റവും അടുത്തുനിന്നുള്ള ചിത്രങ്ങൾ പുറത്തുവിട്ടു സോളാർ ഓർബിറ്റർ പകർത്തിയ ചിത്രങ്ങൾ Credits: Solar Orbiter/EUI Team (ESA & NASA); CSL, IAS, MPS, PMOD/WRC, ROB, UCL/MSSL സൂര്യന്റെ ചിത്രങ്ങൾ. അതും സൂര്യനോട് ഏറ്റവും അടുത്തുനിന്ന് എടുത്തത്. നാസയുടെയും യൂറോപ്യൻ സ്പേസ് ഏജൻസിയുടെയും ഒരുമിച്ചുള്ള സംരംഭമായ സോളാർ ഓർബിറ്റർ എടുത്ത ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. സോളാർ ഓർബിറ്ററിലെ എക്സ്ട്രീം അൾട്രാവൈലറ്റ് ഇമേജർ (EUI) പകർത്തിയ ചിത്രങ്ങൾ കൂട്ടിച്ചേർത്തു നിർമ്മിച്ച അനിമേഷൻ. കടപ്പാട്: ESA 2020 ഫെബ്രുവരിയിലാണ് ഈ സൂര്യനിരീക്ഷണപേടകം വിക്ഷേപിക്കുന്നത്. ചിത്രമെടുക്കുമ്പോൾ സൂര്യനിൽനിന്ന് 7 കോടി കിലോമീറ്റർ അകലെ ആയിരുന്നു സോളാർ ഓർബിറ്റർ. സൂര്യനോട് ഇതിലും അടുത്തുകൂടി മറ്റു പേടകങ്ങൾ കടന്നുപോയിട്ടുണ്ട്. എന്നാൽ സൂര്യനോട് അഭിമുഖമായ ഇടത്ത് ക്യാമറയോ മറ്റ് ഉപകരണങ്ങളോ ഉണ്ടായിരുന്നില്ല. അത്തരം സംവിധാനം ഉള്ള പേടകങ്ങളിൽ സൂര്യന്റെ ഇത്രയും അടുത്ത് എത്തിയ മറ്റൊരു പേടകം ഇല്ല. സോളാർ ഓർബിറ്റർ ചിത്രകാരഭാവന. കടപ്പാട്: ESA/ATG medialab സൂര്യന്റെ ധ്രുവങ്ങളുടെ ചിത്രം പകർത്തുക എന്നതും ...

വാൽനക്ഷത്രത്തെ കാണാൻ അപൂർവ്വ അവസരം. നിയോവൈസ് വാൽനക്ഷത്രം | ധൂമകേതു | കോമറ്റ് | എങ്ങനെ കാണാം? എവിടെ നോക്കണം? C/2020 F3 (NEOWISE) COMET

Image
നിയോവൈസ് വാൽനക്ഷത്രം | കടപ്പാട്: Raysastrophotograhy ഒരു വാൽനക്ഷത്രത്തെ കാണുക. അതും വെറും കണ്ണുകൊണ്ട്. അതങ്ങനെ എപ്പോഴും സാധ്യമായ ഒരു കാര്യമൊന്നുമല്ല. പക്ഷേ ഇപ്പോഴിതാ അതിനുള്ള അവസരം നമുക്കു മുന്നിൽ വന്നിരിക്കുന്നു. നിയോവൈസ് എന്നു പേരുള്ള ഒരു കോമറ്റാണ് ഇപ്പോൾ മനോഹരമായ ആകാശക്കാഴ്ചയുമൊരുക്കി സൂര്യനൊപ്പം ഉള്ളത്. കഴിഞ്ഞ ദിവസം വരെ സൂര്യനുദിക്കുന്നതിനു മുൻപ് നോക്കണമായിരുന്നു ഇതിനെ കാണാൻ. എന്നാൽ ഇനിയുള്ള ദിവസങ്ങളിൽ സൂര്യനസ്തമിച്ചശേഷമാണ് ഈ വാൽനക്ഷത്രത്തെ കാണാൻ കഴിയുക. അസ്തമയത്തിനുശേഷം അരമണിക്കൂറിൽ താഴെ മാത്രമേ ഇത് ആകാശത്തുണ്ടാവൂ. അതിനുശേഷം അസ്തമിക്കും. ജൂലൈ 20വരെയൊക്കെ വെറുംകണ്ണുകൊണ്ടുതന്നെ കാണാം എന്നാണു കരുതുന്നത്. പിന്നീട് അതിന്റെ പ്രകാശം കുറഞ്ഞുകുറഞ്ഞുവരും. മാത്രമല്ല അപ്പോഴേക്കും ചന്ദ്രനും ഉദിച്ചുതുടങ്ങും. ചന്ദ്രന്റെ പ്രകാശവും ഈ കാഴ്ചയെ അല്പം മറച്ചേക്കും. ഇതിനു മുൻപ് ഹെയിൽ ബോപ് എന്ന വാൽനക്ഷത്രമായിരുന്നു നമുക്ക് വെറും കണ്ണുകൊണ്ട് കാണാൻ കഴിഞ്ഞ വാൽനക്ഷത്രം. 1997ലായിരുന്നു അതിന്റെ സന്ദര്‍ശനം. നിയോവൈസ് വാൽനക്ഷത്രം | കടപ്പാട്: NASA എന്തായാലും നിയോവൈസ് എന്ന ഈ വാൽനക്ഷത്രത്തെ കാണണമെന്നുള...

അന്താരാഷ്ട്ര ബഹിരാകാശ നിലയം കാണാം - ISS sightings Kerala July 2020

Image
അന്താരാഷ്ട്ര ബഹിരാകാശനിലയം ഈ മാസവും കേരളത്തിനു മുകളിൽ! ജൂലൈ മാസം മിക്കവാറും ഇനി കൊവിഡ് മൂലം ലോക്ക്ഡൗണിലേക്കു പോകും. എന്തായാലും ഈ സമയം വെറുതേ കളയണ്ട. രാത്രിയും രാവിലെയും ഒക്കെ അന്താരാഷ്ട്ര ബഹിരാകാശനിലയം കാണാൻ അവസരമുണ്ട്. ജൂലൈ 13ന്. അതായത് തിങ്കളാഴ്ച വൈകിട്ട് ആണ് ഏറ്റവും നന്നായി ഇത്തവണ ബഹിരാകാശനിലയം കാണാൻ കഴിയുക. വൈകിട്ട് 7.44ന് ആറ് മിനിറ്റോളം നിലയം ആകാശത്ത് പ്രത്യക്ഷപ്പെടും. തെക്കുദിക്കിൽ ചക്രവാളത്തോടു ചേ‍ർന്ന് കണ്ടുതുടങ്ങും. വടക്കുകിഴക്ക് ആയി ചക്രവാളത്തിൽ അസ്തമിക്കും.  75ഡിഗ്രിവരെ ഉയരത്തിലെത്തും എന്നതിനാൽ വളരെ നന്നായി കാണാൻ കഴിയും. കേരളത്തിൽ എല്ലായിടത്തും ഒരുപോലെ മഴയൊന്നും പെയ്യാത്തതിനാൽ പലയിടത്തും ഈ കാഴ്ച കാണാൻ കഴിയും.കേരളത്തിൽ മാത്രമല്ല ബാംഗ്ലൂരും ചെന്നൈയും ഉൾപ്പടെ സൗത്ത് ഇന്ത്യയിൽ മുഴുവൻ ഏതാണ്ട് ഇതേ സമയത്തു തന്നെ കാണാം. ജൂലൈ 16ന് രാവിലെ 5.41 മുതൽ ആറു മിനിറ്റോളം നിലയം കാണാം. വടക്കുദിക്കിലായി(N) കണ്ടു തുടങ്ങി തെക്കുകിഴക്കായി(SE) അസ്തമിക്കും. 46ഡിഗ്രിയോളം ഉയരത്തിൽ എത്തും. കണ്ടുതുടങ്ങുന്നതും അസ്തമിക്കുന്നതും ഏതാണ്ട് ചക്രവാളത്തോടു ചേർന്നാണ്. അന്നുതന്നെ വൈകിട്ടും കാണാം. പക...

എങ്ങനെ നിങ്ങൾക്കും ചൊവ്വയിലിറങ്ങി ഫോട്ടോയെടുക്കാം. ഇതാ അവസരം!

Image
ചൊവ്വയിലേക്ക് പെർസിവയരൻസ് എന്ന വാഹനം പോകുന്നത് അടുത്ത മാസമാണ്. പിന്നെയും മാസങ്ങൾ കഴിഞ്ഞ് അടുത്ത വർഷമേ അത് ചൊവ്വയിലെത്തൂ. പക്ഷേ നമുക്ക് ചൊവ്വയിലേക്ക് ഇപ്പോൾത്തന്നെ പോവാൻ നാസ അവസരമൊരുക്കിയിരിക്കുകയാണ്. ചൊവ്വയുടെ മണ്ണിൽ കാൽകുത്താനുള്ള മനുഷ്യരുടെ ത്വരയെ നാസയ്ക്കു കാണാതിരിക്കാനാവില്ലല്ലോ. ചൊവ്വയിൽപ്പോവാൻ പേടിയുള്ളവർക്ക് ചൊവ്വയിലേക്കുള്ള വിക്ഷേപണം കാണാനും ഒബ്സർവേഷൻ സെന്ററിൽ ഇരുന്ന് വിക്ഷേപണത്തെ നിയന്ത്രിക്കാനും ഒക്കെ അവസരമുണ്ട്. കൊറോണ ആയതിനാൽ ആകെക്കൂടി ചെയ്യേണ്ടത് വീട്ടിലിരിക്കുക. എന്നിട്ട് നെറ്റിൽക്കയറി ദാ ഈ സൈറ്റ് തുറക്കുക. https://mars.nasa.gov/mars2020/participate/photo-booth/ അവിടെ നിങ്ങളുടെ ഫോട്ടോ അപ്‍ലോഡ് ചെയ്യുക. ഇഷ്ടമുള്ള പശ്ചാത്തലം തിരഞ്ഞെടുക്കുക. പെർസിവിയറൻസ് ചൊവ്വയിൽ എത്തുന്നതിനു മുന്നേതന്നെ അതിനൊപ്പം ഫോട്ടോയെടുക്കാൻ അവസരമൊരുങ്ങും! ങ്ങാ, പിന്നെ ഒരു കാര്യം കൂടി. പെർസിവിയറൻസിലേറി ചൊവ്വയിലെത്തുന്നത് ഒരു കോടി മനുഷ്യരുടെ പേരുകളും പേറിയാണ്. എല്ലാവരുടെ പേരും കൊത്തിയ ചെറിയ ചിപ്പുകൾ ഈ പേടകത്തിൽ ഉണ്ട്. അന്ന് അയയ്ക്കാൻ വിട്ടുപോയവർക്ക് 2026ലെ പേടകത്തിൽ വീണ്ടും ചൊവ്വയിലെത്താം. ആ ടിക്കറ്റി...