Posts

Showing posts from November, 2020

പാറ്റഗോണിയ മരുഭൂമിയിൽ ആൻഡ്രോമീഡ ഗാലക്സി - Andromeda over Patagonia

Image
ആകാശഗംഗയെ മാറ്റിനിർത്തിയാൽ വെറുംകണ്ണുകൊണ്ടു കാണാവുന്ന ഏക ഗാലക്സിയാണ് ആൻഡ്രോമീഡ. 25ലക്ഷം പ്രകാശവർഷങ്ങൾക്ക് അപ്പുറത്തുള്ള ഒരു ഗാലക്സി. ഏതാനും ആയിരം പ്രകാശവർഷം വിസ്താരം വരും ഇതിന്. നഗ്നനേത്രങ്ങളാൽ കാണാൻ കഴിയുന്ന ഏറ്റവും അകലെയുള്ള പ്രകാശം ആൻഡ്രോമീഡ ഗാലക്സിയിലേതാണ്. ഒരു ലക്ഷം കോടിയോളം നക്ഷത്രങ്ങൾ ഉണ്ടത്രേ ആൻഡ്രോമീഡ ഗാലക്സിയിൽ. ഏതാനും ശതകോടി വർഷങ്ങൾക്കുള്ളിൽ ആൻഡ്രോമീഡയും നമ്മുടെ ഗാലക്സി ആയ ആകാശഗംഗയും കൂട്ടിയിടിക്കും എന്നാണ് കരുതുന്നത്.  അർജന്റീനയിലെ പാറ്റഗോണിയ മരുഭൂമിയിൽനിന്ന് എടുത്ത ചിത്രമാണിത്. ഗെരാർദോ ഫെരാരിനോ (Gerardo Ferrarino) എടുത്ത 45 ചിത്രങ്ങളെ കൂട്ടിച്ചേർത്താണ് ഈ ചിത്രം ഉണ്ടാക്കിയത്. മരുഭൂമിയുടെ പശ്ചാത്തലമുള്ള ഒരു ചിത്രവും അതിനോടൊപ്പം ചേർത്തു. എല്ലാം ഒറ്റ ക്യാമറയിൽ ഒരു ഇടത്തുതന്നെ വച്ച് എടുത്തത്. 90 മിനിറ്റുകൾകൊണ്ടാണ് 45 ചിത്രങ്ങൾ പകർത്തിയത് എന്നു മാത്രം.  Image Credit & Copyright: Gerardo Ferrarino പോസ്റ്റ് ലിങ്ക്:  https://www.nscience.in/2020/11/andromeda-over-patagonia.html

ഇത് കാർത്തികക്കൂട്ടം( Pleiades)

Image
  ഇത് കാർത്തികക്കൂട്ടം( Pleiades). ഒരു നക്ഷത്രമല്ല, ആയിരത്തോളം നക്ഷത്രങ്ങൾ ഒരുമിച്ചുണ്ട് ഇതിൽ. വെറും കണ്ണുകൊണ്ടു നോക്കിയാൽ ആറോ ഏഴോ നക്ഷത്രത്തെ കാണാം. ഒരു ബൈനോക്കുലർ ഉപയോഗിച്ചാൽ ഇരുപതോ മുപ്പതോ എണ്ണത്തെ എണ്ണം. നല്ലൊരു ടെലിസ്കോപ്പിലൂടെ നോക്കിയാൽ ചിലപ്പോൾ അൻപതോ ഒരു പക്ഷേ നൂറോ എണ്ണത്തെ കാണാൻ കഴിയും. പക്ഷേ ഒരു സമയത്ത് കുറച്ചെണ്ണമേ കാണൂ. ടെലിസ്കോപ്പ് അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ ചെറുതായി മാറ്റിനോക്കേണ്ടിവരു ം എല്ലാത്തിനെയും കാണാം. ഈ നക്ഷത്രക്കൂട്ടത്തിന് നല്ല ഭംഗിയാണ്. അതിനൊരു കാരണമുണ്ട്. തിളക്കമുള്ളവ മിക്കവയും നീല നക്ഷത്രങ്ങളാണ്. അധികം പ്രായമില്ലാത്ത, അല്പം ചൂടു കൂടിയ നക്ഷത്രങ്ങൾ. പ്രായത്തിന്റെ കാര്യത്തിൽ ഇതിലെ മിക്ക നക്ഷത്രങ്ങളും ശിശുക്കളാണ്. എട്ടു മുതൽ പതിനഞ്ചു കോടി വർഷങ്ങൾ മാത്രം പ്രായമുള്ള ഊർജ്ജസ്വലരായ ചുറുചുറുക്കുള്ള നക്ഷത്രങ്ങൾ. കാർത്തികക്കൂട്ടം നമ്മളോട് താരതമ്യേനെ അടുത്താണ് എന്നു പറയാം. താരതമ്യേനെയേ ഉള്ളൂ. അടുത്ത് എന്നു പറഞ്ഞാൽ ഏതാണ്ട് 350 മുതൽ 450 പ്രകാശവർഷം വരെ അകലെ! ഇന്ന് (29-11-2020) കാർത്തികക്കൂട്ടത്തെ കാണാനാവില്ല. കാരണം ചന്ദ്രൻ അതിന്റെ തൊട്ടടുത്താണ് നിൽക്കുന്നത്. നാളയും വേണ്ട. മറ്

സൂര്യന്റെ 'ബോറടി' മാറിത്തുടങ്ങി! പുതിയ കളങ്ങളുമായി സൂര്യൻ!

Image
 സൂര്യന്റെ 'ബോറടി' മാറിത്തുടങ്ങി! ഏറെക്കാലത്തെ മയക്കത്തിനുശേഷം സൂര്യൻ പതിയെ ആക്റ്റീവ് ആയിത്തുടങ്ങിയിരിക്കുന്നു. 11 വർഷത്തെ സോളാർ സൈക്കിളിനെക്കുറിച്ച് മിക്കവർക്കും അറിയാമായിരിക്കും. സൂര്യന്റെ പ്രവർത്തനങ്ങൾ 11 വർഷത്തിനിടയിൽ കൂടുകയും കുറയുകയും ചെയ്യുന്ന പ്രതിഭാസമാണിത്. സോളാർ മാക്സിമം എന്ന അവസ്ഥയിലാണ് സൂര്യനിലെ പല പ്രതിഭാസങ്ങളും ഏറ്റവും സജീവമാവുക. സൗരക്കാറ്റുകളും സൂര്യകളങ്കങ്ങളും (Sunspot) എല്ലാം അപ്പോൾ ഏറെ സജീവമാകും. എന്നാൽ സോളാർ മിനിമം എന്ന അവസ്ഥയിൽ ഇത്തരം പ്രവർത്തനങ്ങൾ ഏതാണ്ട് ഇല്ലാതാവും എന്നു പറയാം. സൂര്യകളങ്കങ്ങൾ ഒന്നുമില്ലാത്ത നല്ല മൊട്ടയടിച്ച സൂര്യനാവും അപ്പോൾ. കഴിഞ്ഞ ആറേഴു മാസമായി സൂര്യൻ അങ്ങനെ ആയിരുന്നു. ഇപ്പോൾ കുറച്ചു ദിവസങ്ങളായി അതിനു മാറ്റം വന്നിരിക്കുകയാണ്. സൺസ്പോട്ട് അഥവാ സൂര്യകളങ്കം ഒന്നു രണ്ടെണ്ണം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സൂര്യന്റെ ഫോട്ടോ ഇപ്പോൾ എടുക്കുന്നവർക്ക് ഈ കളങ്കം കാണാനാവും.  സൂര്യനെക്കുറിച്ചു പഠിക്കാൻ വിക്ഷേപിച്ചിരിക്കുന്ന ഉപഗ്രഹമാണ് സോളാർ ഡൈനാമിക് ഒബ്സർവേറ്ററി (SDO). അതിലുള്ള ഒരു പ്രധാന ഉപകരണമാണ് ഹീലിയോ സീസ്മിക് ആന്റ് മാഗ്നറ്റിക്ക് ഇമേജർ (HMI). ഈ ഉപകരണം ഇ

പ്രപഞ്ചത്തിൽ പേടിപ്പിക്കുന്ന സ്ത്രീശബ്ദം ഉണ്ടോ? അത്തരം കുറെ ശബ്ദങ്ങൾ കേൾക്കണോ? Sound of Hell by NASA??

Image
 പ്രപഞ്ചത്തിൽ പേടിപ്പിക്കുന്ന സ്ത്രീശബ്ദം ഉണ്ടോ? പേടിപ്പിക്കുന്ന സ്ത്രീശബ്ദം, ആത്മാക്കളുടെ അലർച്ച, നരകത്തിന്റെ ശബ്ദം... പ്രപഞ്ചത്തിലെ ഏറ്റവും പേടിപ്പെടുത്തുന്ന ശബ്ദം... ഇങ്ങനെയൊക്കെയാണ് ഒരു സോണിഫിക്കേഷൻ വീഡിയോയ്ക്ക് പല മാധ്യമങ്ങളും നൽകുന്ന തലക്കെട്ടുകൾ. ഒറ്റനോട്ടത്തിൽ ഈ വീഡിയോ കാണുകയും ശബ്ദം കേൾക്കുകകയും ചെയ്യുമ്പോൾ അങ്ങനെയൊക്കെ തോന്നാം. പക്ഷേ സത്യത്തിൽ എന്താണ് ഈ സംഗതി? ലളിതമായ ഒരു പരിപാടിയാണ് ഇത്. സോണിഫിക്കേഷൻ എന്നു പറയും. ഒരു ചിത്രത്തെയോ ഡാറ്റയെയോ ശബ്ദമാക്കി മാറ്റുന്ന സൂത്രം. ഇവിടെ ഹെലിക്സ് നെബുല എന്ന നെബുലയുടെ ഫോട്ടോയെ ശബ്ദമാക്കി മാറ്റുകയാണു ചെയ്തത്. നെബുലയെ മാത്രമല്ല, ഏതു ചിത്രത്തെയും നമുക്ക് ശബ്ദമാക്കി മാറ്റാം. നാസയുടെയും മറ്റും ഇത്തരം ചിത്രങ്ങളെ ശബ്ദമാക്കി മാറ്റാനുള്ള പല സോഫ്റ്റുവെയറുകളും ലഭ്യമാണ്. SYSTEM Sounds എന്നൊരു പ്രൊജക്റ്റുതന്നെ ഉണ്ട്. അവർ പുറത്തുവിട്ട ശബ്ദമാണ് ഇപ്പോൾ വൈറലായത്. അവർ ഇതുപോലെ നിരവധി ചിത്രങ്ങളെ ശബ്ദമാക്കി മാറ്റി അവതരിപ്പിക്കാറുണ്ട്.  ഒരു ചിത്രത്തെ അതേപടി ശബ്ദമാക്കി മാറ്റി മറ്റൊരിടത്തേക്ക് അയയ്ക്കാനും ആ ശബ്ദം പിടിച്ചെടുത്ത് തിരികെ ചിത്രമാക്കി മ

ചൊവ്വയുടെ ഏറ്റവും വലിയ പനോരമിക് ഫോട്ടോ ആസ്വദിക്കാം... ക്യൂരിയോസിറ്റി റോവർ എടുത്തത് - Curiosity's 1.8-Billion-Pixel Panorama

Image
  ആസ്വദിക്കാം, ചൊവ്വയുടെ ഏറ്റവും വലിയ പനോരമിക് ഫോട്ടോ... ചൊവ്വയിൽ ഓടിനടക്കുന്ന ക്യൂരിയോസിറ്റി എന്ന പേടകം എടുത്ത ആയിരക്കണക്കിനു ചിത്രങ്ങൾ കൂട്ടിച്ചേർത്താണ് ഈ വലിയ പനോരമ സൃഷ്ടിച്ചിരിക്കുന്നത്. 2019 നവംബർ 24 മുതൽ ഡിസംബർ 1വരെ ക്യൂരിയോസിറ്റി എടുത്ത ചിത്രങ്ങളാണ് സൂക്ഷ്മതയോടെ കൂട്ടിച്ചേർത്തിരിക്കുന്നത്. താഴെയുള്ള ചിത്രത്തിൽ മൌസ് ഉപയോഗിച്ച് വലുതാക്കാം. ഓരോ ഇടവും സൂം ചെയ്തു നോക്കാം. ഡ്രാഗ് ചെയ്യാം... ഗൂഗിൾ മാപ്പ് നോക്കുന്നപോലെ ചൊവ്വയെ ആസ്വദിക്കാം... കടപ്പാട്:  NASA/JPL-Caltech/MSSS പോസ്റ്റ് ലിങ്ക്: https://www.nscience.in/2020/11/curiositys-18-billion-pixel-panorama.html

അന്താരാഷ്ട്ര ബഹിരാകാശ നിലയം കാണാം - നവംബർ 2020 - International Space Station ISS Sighting November 2020

Image
 അന്താരാഷ്ട്ര ബഹിരാകാശ നിലയം കാണാം - നവംബർ 2020 ഈ മാസം 10 മുതൽ അന്താരാഷ്ട്ര ബഹിരാകാശനിലയം കേരളത്തിന്റെ ആകാശത്തിൽ കാണാം. നവംബർ 17വരെയുള്ള കാഴ്ച. നവംബർ 15 നാണ് ഇത്തവണ ഏറ്റവും ഉയരത്തിൽ നിലയം കാണാൻ കഴിയുക.  വൈകിട്ട് 6.34 മുതൽ 4 മിനിറ്റ് കാണാം. തെക്കുപടിഞ്ഞാറായി 36 ഡിഗ്രി ഉയരത്തിൽ കണ്ടു തുടങ്ങുന്ന നിലയം 65ഡിഗ്രിവരെ ഉയർന്ന് 10ഡിഗ്രി ഉയരത്തിൽ വടക്കുകിഴക്കായി അസ്തമിക്കും. നവംബർ 12, 15, 17 എന്നീ ദിവസങ്ങളിലും മോശമല്ലാത്ത ഉയരത്തിൽ നിലയം കാണാം.  Post Link: https://www.nscience.in/2020/11/2020-international-space-station-iss.html

ഇന്ത്യയുടെ ഭൂനിരീക്ഷണ ഉപഗ്രഹമായ EOS-01 ഇന്ന് വിക്ഷേപിക്കും.

Image
കടപ്പാട്: ISRO ഭൂനിരീക്ഷണ ഉപഗ്രഹമായ EOS-01 ഇന്ന് വിക്ഷേപിക്കും. കുറച്ചുകാലം മുൻപ് വിക്ഷേപിച്ച RISAT-2B, RISAT-2BR1 എന്നീ റഡാർ ഇമേജിങ് ഉപഗ്രഹങ്ങൾക്ക് ഒപ്പമാവും EOS-01 ഉം പ്രവർത്തിക്കുക. ഭൂമിയുടെ വളരെ ഉയർന്ന റസല്യൂഷനിലുള്ള ചിത്രങ്ങൾ എടുക്കാൻ ഈ ഉപഗ്രഹങ്ങൾക്കാവും. ദൃശ്യപ്രകാശത്തിൽ പ്രവർത്തിക്കുന്ന ഉപഗ്രഹങ്ങൾ അല്ലാത്തതിനാൽ രാത്രിയിലും മേഘാവൃതമായ അന്തരീക്ഷത്തിലും ഭൌമോപരിതലത്തിലെ ചിത്രങ്ങൾ എടുക്കാൻ EOS-01 ന് ആവും. കൃഷി, വനം, ഡിസാസ്റ്റർ മാനേജ്മെന്റ് തുടങ്ങിയ മേഖലകളിൽ പ്രയോജനപ്പെടുത്താൻ കഴിയുന്ന വിവരങ്ങളാവും ഈ ഉപഗ്രഹങ്ങൾ ലഭ്യമാക്കുക.  ഇന്ത്യയുടെ ഏറ്റവും വിശ്വസ്തമായ പി എസ് എൽ വി റോക്കറ്റിലേറിയാണ് EOS-01 ബഹിരാകാശത്തെത്തുക. അതൊടൊപ്പം മറ്റു രാജ്യങ്ങളുടെ ഉപഗ്രഹങ്ങളും വിക്ഷേപിക്കുന്നുണ്ട്. ലിത്വാനിയയുടെ ടെക്നോളജി ഡെമോൺസ്ട്രേഷൻ ഉപഗ്രഹം ഉൾപ്പടെ 9 ഉപഗ്രഹങ്ങളാവും ഇങ്ങനെ വിക്ഷേപിക്കുക. ലക്സംബർഗിന്റെയും അമേരിക്കയുടെയും നാലു വീതം ഉപഗ്രഹങ്ങളാണ് ഉള്ളത്.ഇന്ന് വൈകിട്ട് മൂന്നു മണിക്ക് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽനിന്നുമാണ്  PSLV-C49 ന്റെ വിക്ഷേപണം.   ലൈവ് കാണാം... Post Link: https://www

അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ മനുഷ്യവാസം തുടങ്ങിയിട്ട് ഇരുപതു വർഷങ്ങൾ.

Image
 ചരിത്രത്തിൽ രേഖപ്പെടുത്തേണ്ട രണ്ടു ചിത്രങ്ങൾ. അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ മനുഷ്യർ സ്ഥിരതാമസം തുടങ്ങിയിട്ട് 20 വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. 2000 നവംബർ 2ന് സോയൂസ് TM-31 എന്ന റഷ്യൻ പേടകത്തിൽ മൂന്നു മനുഷ്യരാണ് നിലയത്തിലെത്തിയത്. എക്സ്പെഡിഷൻ - 1 എന്നായിരുന്നു ദൌത്യത്തിന്റെ പേര്. 136 ദിവസം അവർ നിലയത്തിൽ താമസിച്ചു. ആ മൂന്ന് ബഹിരാകാശസഞ്ചാരികളുടെ ചിത്രമാണ് ആദ്യത്തേത്. ബിൽ ഷെപ്പേർഡ് എന്ന അമേരിക്കൻ ആസ്ട്രനോട്ട് ആയിരുന്നു  ദൌത്യത്തിന്റെ കമാൻഡർ. യൂറി ഗിഡ്സെൻകോ, സെർജി കെ ക്രിക്കലേവ് എന്നീ റഷ്യൻ കോസ്മനോട്ടുകളും ഒപ്പമുണ്ടായിരുന്നു.  പിന്നീട് ഇന്നുവരെ അന്താരാഷ്ട്രബഹിരാകാശനിലയം മനുഷ്യരില്ലാതെ ഒഴിഞ്ഞികിടന്നിട്ടില്ല. എല്ലായ്പ്പോഴും ആരെങ്കിലും ഒക്കെയായി നിലയത്തിൽ ഉണ്ടാവും. മറിച്ചു ചിന്തിച്ചാൽ എല്ലാ മനുഷ്യരും ഭൂമിയുടെ ഉപരിതലത്തിൽ ഇല്ലാതായിട്ട് ഇരുപതു വർഷം കഴിഞ്ഞു എന്നും പറയാം.  രണ്ടാമത്തെ ചിത്രം അന്താരാഷ്ട്ര ബഹിരാകാശനിലയത്തിന്റെതാണ്. ആദ്യദൌത്യത്തിന് ആവശ്യമായ സോളാർ പാനലുകളും പേറി 2000 ഡിസംബറിൽ നിലയത്തിലേക്കെത്തിയ  എൻഡവർ സ്പേസ്ഷട്ടിലിൽ നിന്ന് പകർത്തിയ ചിത്രമാണിത്. അഞ്ചു പേരാണ് ഈ സ്പേസ് ഷട്ടിലിൽ നിലയത്ത