ഇന്ത്യയുടെ ഭൂനിരീക്ഷണ ഉപഗ്രഹമായ EOS-01 ഇന്ന് വിക്ഷേപിക്കും.

കടപ്പാട്: ISRO


ഭൂനിരീക്ഷണ ഉപഗ്രഹമായ EOS-01 ഇന്ന് വിക്ഷേപിക്കും. കുറച്ചുകാലം മുൻപ് വിക്ഷേപിച്ച RISAT-2B, RISAT-2BR1 എന്നീ റഡാർ ഇമേജിങ് ഉപഗ്രഹങ്ങൾക്ക് ഒപ്പമാവും EOS-01 ഉം പ്രവർത്തിക്കുക. ഭൂമിയുടെ വളരെ ഉയർന്ന റസല്യൂഷനിലുള്ള ചിത്രങ്ങൾ എടുക്കാൻ ഈ ഉപഗ്രഹങ്ങൾക്കാവും. ദൃശ്യപ്രകാശത്തിൽ പ്രവർത്തിക്കുന്ന ഉപഗ്രഹങ്ങൾ അല്ലാത്തതിനാൽ രാത്രിയിലും മേഘാവൃതമായ അന്തരീക്ഷത്തിലും ഭൌമോപരിതലത്തിലെ ചിത്രങ്ങൾ എടുക്കാൻ EOS-01 ന് ആവും. കൃഷി, വനം, ഡിസാസ്റ്റർ മാനേജ്മെന്റ് തുടങ്ങിയ മേഖലകളിൽ പ്രയോജനപ്പെടുത്താൻ കഴിയുന്ന വിവരങ്ങളാവും ഈ ഉപഗ്രഹങ്ങൾ ലഭ്യമാക്കുക. 

ഇന്ത്യയുടെ ഏറ്റവും വിശ്വസ്തമായ പി എസ് എൽ വി റോക്കറ്റിലേറിയാണ് EOS-01 ബഹിരാകാശത്തെത്തുക. അതൊടൊപ്പം മറ്റു രാജ്യങ്ങളുടെ ഉപഗ്രഹങ്ങളും വിക്ഷേപിക്കുന്നുണ്ട്. ലിത്വാനിയയുടെ ടെക്നോളജി ഡെമോൺസ്ട്രേഷൻ ഉപഗ്രഹം ഉൾപ്പടെ 9 ഉപഗ്രഹങ്ങളാവും ഇങ്ങനെ വിക്ഷേപിക്കുക. ലക്സംബർഗിന്റെയും അമേരിക്കയുടെയും നാലു വീതം ഉപഗ്രഹങ്ങളാണ് ഉള്ളത്.ഇന്ന് വൈകിട്ട് മൂന്നു മണിക്ക് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽനിന്നുമാണ്  PSLV-C49 ന്റെ വിക്ഷേപണം.  

ലൈവ് കാണാം...





Post Link: https://www.nscience.in/2020/11/eos-01-isro-pslv-c49-eos-01-risat-2b.html

Comments

Popular posts from this blog

എങ്ങനെ നിങ്ങൾക്കും ചൊവ്വയിലിറങ്ങി ഫോട്ടോയെടുക്കാം. ഇതാ അവസരം!

ഇതാണു മക്കളേ ശുക്രന്റെ ഫോട്ടോ! ആറു മണിക്കൂര്‍ ക്യാമറ തുറന്നുവച്ച് എടുത്ത ഫോട്ടോ!

പൊടിക്കാറ്റ് - ഇൻസൈറ്റ് പ്രവർത്തനം അവസാനിപ്പിക്കുന്നു