ചന്ദ്രയാന്‍ ചന്ദ്രന്റെ കൂടുതല്‍ അടുത്തേക്ക്!


ചന്ദ്രയാന്‍ ചന്ദ്രന്റെ കൂടുതല്‍ അടുത്തേക്ക്!


ചന്ദ്രയാന്‍- 2 അതിന്റെ പരിക്രമണപഥം ചന്ദ്രനോട് ഏറെ അടുത്താക്കി! 124കിലോമീറ്റര്‍ മുതല്‍ 164കിലോമീറ്റര്‍വരെയുള്ള ദീര്‍ഘവൃത്താകാരമായ ഓര്‍ബിറ്റിലാണ് ഇപ്പോള്‍ ചന്ദ്രയാന്‍ 2.
19 മിനിറ്റും പതിനഞ്ചു സെക്കന്റും പേടകത്തിലെ റോക്കറ്റുകള്‍ ജ്വലിപ്പിച്ചാണ് 179 km x 1412 km എന്ന ഓര്‍ബിറ്റില്‍നിന്നും പുതിയ ഓര്‍ബിറ്റിലേക്ക് ചന്ദ്രയാന്‍ 2 എത്തിച്ചേര്‍ന്നത്. ഇന്നു (30-8-19) വൈകിട്ട് 6.18നു തുടങ്ങിയ പാതമാറ്റം 6.37വരെ നീണ്ടു. പൂര്‍ണ്ണമായും വിജയകരമാണ് ഈ ഓര്‍ബിറ്റുമാറല്‍. ഇനി ഒരു പരിക്രമണപഥം മാറല്‍കൂടിയേ ബാക്കിയുള്ളൂ. അത് ഞായറാഴ്ച വൈകിട്ടു നടക്കും. ചന്ദ്രന്റെ ധ്രുവപ്രദേശങ്ങള്‍ക്ക് വെറും 100കിലോമീറ്റര്‍ മാത്രം മുകളിലൂടെയാവും പിന്നീട് ചന്ദ്രയാന്‍ സഞ്ചരിക്കുക.
തുടര്‍ന്ന് വിക്രം ലാന്‍ഡര്‍ ചന്ദ്രയാന്‍ പേടകത്തില്‍നിന്നും വേര്‍പെടും. ചന്ദ്രനു ചുറ്റും 30കിലോമീറ്റര്‍ മുതല്‍ 100കിലോമീറ്റര്‍വരെ ഉയരത്തിലുള്ള പരിക്രമണപഥത്തിലേക്കാവും വിക്രം വേര്‍പെട്ടുപോവുന്നത്. ഇറങ്ങേണ്ട സ്ഥലത്തിന്റെ ഫോട്ടോകളും മറ്റുമെടുത്ത് പരിശോധിച്ച് സെപ്തംബര്‍ 7നാണ് വിക്രം ലാന്‍ഡര്‍ ചന്ദ്രനിലിറങ്ങാന്‍ പോകുന്നത്.
ഭീകരതയുടെ പതിനഞ്ചു മിനിറ്റുകള്‍ എന്ന് ഇസ്രോ ചെയര്‍മാന്‍ വിശേഷിപ്പിച്ച ആ മൃദുവിറക്കം വിജയിച്ചാല്‍ ഇന്ത്യ സുരക്ഷിതമായ ചന്ദ്രനിലിറങ്ങുന്ന പുതിയ രാജ്യമാവും.

---നവനീത്...

ചിത്രം: ചന്ദ്രയാന്‍ 2ന്റെ ചിത്രകാരഭാവന. കടപ്പാട്: ISRO

Comments

Popular posts from this blog

എങ്ങനെ നിങ്ങൾക്കും ചൊവ്വയിലിറങ്ങി ഫോട്ടോയെടുക്കാം. ഇതാ അവസരം!

സൂഷ്മലോകത്തിലേക്കുള്ള മൂന്നാം കണ്ണ് - മൈക്രോസ്കോപ്പ് എന്ന സൂഷ്മദര്‍ശിനി

റിഗോലിത്ത് - ചന്ദ്രനിലെ മണ്ണിന്റെ കഥ - story of regolith