ചന്ദ്രയാന്‍ ഇതാ ചന്ദ്രന്റെ തൊട്ടടുത്തെത്തി.

ചന്ദ്രയാന്‍ ഇതാ ചന്ദ്രന്റെ തൊട്ടടുത്തെത്തി.

കടപ്പാട് : ISRO


ചന്ദ്രയാന്റെ അവസാന പരിക്രമണപഥമാറ്റവും വിജയകരം. വൈകിട്ട് 6.21ന് 52സെക്കന്‍ഡ് നേരം റോക്കറ്റ് ജ്വലിപ്പിച്ചാണ് പുതിയ പരിക്രമണപഥത്തിലേക്ക് ചന്ദ്രയാന്‍ എത്തിച്ചേര്‍ന്നത്. 119കിലോമീറ്റര്‍ മുതല്‍ 127കിലോമീറ്റര്‍വരെ ഉയരത്തിലാണ് ഇപ്പോള്‍ ചന്ദ്രയാന്‍.
100കിലോമീറ്റര്‍ ഉയരത്തിലുള്ള പരിക്രമണപഥത്തില്‍ എത്തിച്ചേരും എന്നു പറഞ്ഞിരുന്നെങ്കിലും അതിലേക്ക് എത്തിച്ചേര്‍ന്നിട്ടില്ല.

നാളെ 12.45നും 1.45നും ഇടയില്‍ വിക്രം ലാന്‍ഡര്‍ ചന്ദ്രയാനോട് വിടപറയും. ചന്ദ്രനില്‍ പുതിയൊരു ഉപഗ്രഹമായി കുറച്ചു ദിവസം ചുറ്റിക്കറങ്ങും. ഇതിനിടയില്‍ രണ്ടു തവണയായി വിക്രം ലാന്‍ഡറും പരിക്രമണപഥത്തിന്റെ ഉയരം കുറയ്ക്കുന്നുണ്ട്.
സെപ്തംബര്‍ 3ന് രാവിലെ 9നും 10നും ഇടയ്ക്ക് 109കിലോമീറ്റര്‍ മുതല്‍ 120കിലോമീറ്റര്‍ വരെയുള്ള പാതയിലേക്കാവും ആദ്യ പഥമാറ്റം. സെപ്തംബര്‍ 4ന് രാവിലെ 3 നും 4നും ഇടയില്‍ 36 കിലോമീറ്റര്‍ മുതല്‍ 110 കിലോമീറ്റര്‍ വരെയുള്ള പഥത്തിലേക്കും മാറും. അവിടെനിന്നും സെപ്തംബര്‍ 7ന് പുലര്‍ച്ചെ ഒന്നരയ്ക്കും രണ്ടരയ്ക്കും ഇടയില്‍ ചന്ദ്രനിലേക്കിറങ്ങും.

Comments

Popular posts from this blog

എങ്ങനെ നിങ്ങൾക്കും ചൊവ്വയിലിറങ്ങി ഫോട്ടോയെടുക്കാം. ഇതാ അവസരം!

ഇതാണു മക്കളേ ശുക്രന്റെ ഫോട്ടോ! ആറു മണിക്കൂര്‍ ക്യാമറ തുറന്നുവച്ച് എടുത്ത ഫോട്ടോ!

പൊടിക്കാറ്റ് - ഇൻസൈറ്റ് പ്രവർത്തനം അവസാനിപ്പിക്കുന്നു