ശനിയുടെ ഏറ്റവും പുതിയ ചിത്രം ഹബിള്‍ ടെലിസ്കോപ്പ് പുറത്തുവിട്ടു.





ഇക്കഴിഞ്ഞ ജൂണ്‍ 20 ന് എടുത്ത ചിത്രമാണ് ഡാറ്റ പ്രൊസസ്സിങിനും വിശകലനങ്ങള്‍ക്കും ശേഷം ഇന്ന്  (2019 സെപ്തംബര്‍ 12) ഹബിള്‍ സ്പേസ് ടെലിസ്കോപ്പ് ടീം പൊതുവിടത്തില്‍ റിലീസ് ചെയ്തിരിക്കുന്നത്. ശനി ഗ്രഹത്തിന്റെ ഏറ്റവും പുതിയ മാറ്റങ്ങള്‍ ഈ ചിത്രത്തില്‍ ഉണ്ട്. എല്ലാ വര്‍ഷവും ശനിയെ വീക്ഷിക്കാന്‍ അല്പസമയം ഹബിള്‍ ടെലിസ്കോപ്പ് നീക്കിവയ്ക്കാറുണ്ട്. ശനിയെ മാത്രമല്ല സൗരയൂഥത്തിലെ മിക്ക ഗ്രഹങ്ങളെയും. അതിലൂടെ ഓരോ വര്‍ഷവും അതത് ഗ്രഹങ്ങള്‍ക്കു വരുന്ന മാറ്റം തിരിച്ചറിയാന്‍ ശാസ്ത്രജ്ഞര്‍ക്ക് കഴിയുന്നു.
മൂന്ന് ഫ്രീക്വന്‍സികളില്‍ എടുത്ത മൂന്ന് ബ്ലാക്ക് ആന്റ് വൈറ്റ് (മോണോക്രോം) ചിത്രങ്ങളെ നിറം നല്‍കി സംയോജിപ്പിച്ച്  എടുത്താണ്  ഈ ചിത്രം നിര്‍മ്മിച്ചിട്ടുള്ളത്.
ശനിയുടെ ഉപഗ്രഹങ്ങളെക്കൂടി കൂട്ടിച്ചേര്‍ത്ത ചിത്രമാണിത്.

കടപ്പാട് : NASA, ESA, A. Simon (GSFC), M.H. Wong (University of California, Berkeley), and the OPAL Team