വിക്രം ലാന്‍ഡര്‍ ചന്ദ്രന്റെ കൂടുതല്‍ അടുത്തേക്ക്. ആദ്യ ഘട്ടം പിന്നിട്ടു.

വിക്രം ലാന്‍ഡര്‍ ചന്ദ്രന്റെ കൂടുതല്‍ അടുത്തേക്ക്. ആദ്യ ഘട്ടം പിന്നിട്ടു.



ചന്ദ്രയാന്‍ -2 പേടകത്തിലെ വേര്‍പിരിഞ്ഞ വിക്രം ലാന്‍ഡര്‍ അതേ പാതയിലൂടെ സഞ്ചരിക്കുകയായിരുന്നു ഇതുവരെ. ഇന്ന് രാവിലെ 8.50ന് ലാന്‍ഡറിലെ റോക്കറ്റുകള്‍ 4 സെക്കന്‍ഡുകള്‍ ജ്വലിപ്പിച്ച് ചന്ദ്രന്റെ കൂടുതല്‍ അടുത്തുകൂടി കടന്നുപോകുന്ന പരിക്രമണപഥത്തിലേക്ക് ലാന്‍ഡര്‍ മാറി.
ഇസ്രോയിലെ ചന്ദ്രയാന്‍ -2ന്റെ നിയന്ത്രണവിഭാഗം. കടപ്പാട്: ISRO

104 x 128 കിലോമീറ്റര്‍ ഉയരത്തിലുള്ള പരിക്രമണപഥത്തിലേക്കാണ് ലാന്‍ഡര്‍ മാറിയത്.
നേരത്തേ 109കിലോമീറ്റര്‍ മുതല്‍ 120കിലോമീറ്റര്‍വരെ ഉയരത്തിലുള്ള (109 km x 120 km) പരിക്രമണപഥത്തിലേക്കു മാറും എന്നാണ് പറഞ്ഞിരുന്നത്. പറഞ്ഞതിലും പത്തു മിനിറ്റ് മുന്‍പാണ് റോക്കറ്റ് പ്രവര്‍ത്തിപ്പിച്ചത്. ചന്ദ്രയാന്‍ 2ല്‍നിന്നും നിരന്തരം ശേഖരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അവസാനനിമിഷം ഇത്തരം ക്രമീകരണങ്ങള്‍ നടത്തുന്നത്. വിക്രം ലാന്‍ഡറിലെ റോക്കറ്റുകള്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ടോ എന്നറിയാനുള്ള ഒരു പരീക്ഷണം കൂടിയാണ് ഈ ആദ്യ പഥമാറ്റം. മുന്‍പ് പ്രഖ്യാപിച്ചതില്‍നിന്നും വ്യത്യസ്തമായ പഥത്തിലേക്കാണ് മാറിയതെങ്കിലും ഈ പഥമാറ്റം വിജയകരം വിജയകരം തന്നെയാണ്.
ഈ ലാന്‍ഡറിന്റെ ഉള്ളിലാണ് പ്രഗ്യാന്‍ എന്ന കുഞ്ഞുവാഹനം ഉള്ളത്. ഒരു ടേബിള്‍ഫാനിന്റെ പോലും പവര്‍ വേണ്ട പ്രഗ്യാന് പ്രവര്‍ത്തിക്കാന്‍. വെറും 50 വാട്ടാണ് പ്രഗ്യാനിന്റെ പ്രവര്‍ത്തനത്തിനു വേണ്ടത്. ഈ ഊര്‍ജ്ജത്തില്‍ അര കിലോമീറ്ററാവും പ്രഗ്യാന്‍ ചന്ദ്രോപരിതലത്തില്‍ ഏതാണ്ട് പതിനഞ്ചു ദിവസംകൊണ്ട് ഓടിനടക്കുക.
---നവനീത്...
ചിത്രം: ISRO കണ്‍ട്രോള്‍ റൂം.
കടപ്പാട്: ISRO

Comments

Popular posts from this blog

എങ്ങനെ നിങ്ങൾക്കും ചൊവ്വയിലിറങ്ങി ഫോട്ടോയെടുക്കാം. ഇതാ അവസരം!

ഇതാണു മക്കളേ ശുക്രന്റെ ഫോട്ടോ! ആറു മണിക്കൂര്‍ ക്യാമറ തുറന്നുവച്ച് എടുത്ത ഫോട്ടോ!

സൂഷ്മലോകത്തിലേക്കുള്ള മൂന്നാം കണ്ണ് - മൈക്രോസ്കോപ്പ് എന്ന സൂഷ്മദര്‍ശിനി