കേരളത്തെക്കാള്‍ വലിപ്പമുള്ള നാല് ചുഴലിക്കാറ്റുകള്‍ ഒരു വരിയില്‍!

കേരളത്തെക്കാള്‍ വലിപ്പമുള്ള നാല് ചുഴലിക്കാറ്റുകള്‍ ഒരു വരിയില്‍!

നമ്മള്‍ കേരളത്തിലുള്ളവര്‍ക്ക് ചുഴലിക്കാറ്റ് അത്ര പരിചിതമല്ല. (ഓഖിയാണ് അതിനൊരപവാദം. )
പക്ഷേ അമേരിക്കക്കാരുടെയും മറ്റും അവസ്ഥ അതല്ല. നമ്മുടെ കേരളത്തെക്കാളും വലിപ്പമുള്ള നിരവധി ചുഴലിക്കാറ്റുകളെയാണ് അവര്‍ എല്ലാ വര്‍ഷവും കാണുന്നത്.

Image credit: NASA Earth Observatory/Joshua Stevens; NOAA National Environmental Satellite, Data, and Information Service. Caption: Kathryn Hansen.


കാലാവസ്ഥാനിരീക്ഷണത്തിനായി വിക്ഷേപിച്ച ഉപഗ്രഹങ്ങള്‍ നിരന്തരം ഇത്തരം ചുഴലിക്കാറ്റുകളെ സംബന്ധിച്ച വിവരം അവര്‍ക്ക് കൈമാറാറുണ്ട്. അങ്ങനെ ലഭിച്ച ഒരു ചിത്രമാണിത്.
നാല് ചുഴലിക്കാറ്റുകള്‍ ഒരു വരിയില്‍ നിരന്നു നില്‍ക്കുന്ന കാഴ്ച! സെപ്തംബര്‍ 4ന് പകര്‍ത്തിയ ദൃശ്യമാണിത്.
നാസയുടെ സാങ്കേതികസഹായത്തോടെ നിര്‍മ്മിച്ച Geostationary Operational Environmental Satellite (GOES) 16 എന്ന ഉപഗ്രഹമാണ് ചിത്രമെടുത്തത്. അമേരിക്കയെ പേടിപ്പിച്ച ഡൊറിയന്‍ ചുഴലിക്കാറ്റ് ഉള്‍പ്പടെ ചിത്രത്തില്‍ കാണാം.
കാലാവസ്ഥ നിരന്തരം മാറിക്കൊണ്ടിരിക്കുകയാണ്. പ്രളയം പരിചിതമായിപ്പോയ കേരളത്തിന് അധികം താമസിയാതെ ചുഴലിക്കാറ്റുകളെയും പരിചയിക്കേണ്ടി വരുമോ എന്ന സംശയം ഇല്ലാതില്ല. വലിയ മാറ്റങ്ങള്‍ കാലാവസ്ഥയില്‍ വരാതിരിക്കട്ടേ...
Image credit: NASA Earth Observatory/Joshua Stevens; NOAA National Environmental Satellite, Data, and Information Service. Caption: Kathryn Hansen.

Comments

Popular posts from this blog

എങ്ങനെ നിങ്ങൾക്കും ചൊവ്വയിലിറങ്ങി ഫോട്ടോയെടുക്കാം. ഇതാ അവസരം!

ഇതാണു മക്കളേ ശുക്രന്റെ ഫോട്ടോ! ആറു മണിക്കൂര്‍ ക്യാമറ തുറന്നുവച്ച് എടുത്ത ഫോട്ടോ!

പൊടിക്കാറ്റ് - ഇൻസൈറ്റ് പ്രവർത്തനം അവസാനിപ്പിക്കുന്നു