ബഹിരാകാശപര്യവേക്ഷണത്തിന് ഇനി രൂപം മാറുന്ന റോബോട്ടുകള്‍! - ഷേപ്പ്ഷിഫ്റ്റേഴ്സ്!
ബഹിരാകാശപര്യവേക്ഷണത്തിന് ഇനി രൂപം മാറുന്ന റോബോട്ടുകള്‍!
ട്രാന്‍സ്ഫോര്‍മേഴ്സ് എന്ന സിനിമ കണ്ടിട്ടില്ലേ. ഇഷ്ടമുള്ള രൂപം സ്വീകരിക്കാന്‍ കഴിയുന്ന റോബോട്ടുകള്‍ മറ്റൊരു ലോകത്തില്‍നിന്ന് ഭൂമിയിലെത്തുന്ന കഥകളാണ് ആ സിനിമാസീരീസില്‍. അത്തരം റോബോട്ടുകള്‍ പിന്നെ കളിപ്പാട്ടങ്ങളായും വന്നിരുന്നു.
ഇത്തരം ആശയങ്ങളെ അങ്ങനങ്ങ് വിട്ടുകളയാന്‍ ബഹിരാകാശഗവേഷകര്‍ തയ്യാറല്ല. നാസ വളരെ കാര്യമായിട്ടാണ് ഇത്തരം ഒരു ആശയത്തെ കാണുന്നത്. രൂപം മാറുന്ന റോബോട്ടുകള്‍ക്ക് ബഹിരാകാശപര്യവേക്ഷണത്തില്‍ വലിയ പ്രാധാന്യമുണ്ടെന്നാണ് വിലയിരുത്തല്‍. മറ്റു ഗ്രഹങ്ങളിലേക്കും മറ്റു പര്യവേക്ഷണത്തിന് പോകുമ്പോള്‍ പല ആവശ്യങ്ങള്‍ക്കുള്ള പല രൂപത്തിലുള്ള റോബോട്ടുകള്‍ ആവശ്യം വരും.
ആവശ്യാനുസരണം പറക്കാനും ഇഴയാനും ഉരുളാനും നടക്കാനും നീന്താനും ഒക്കെ കഴിയുന്ന ഒരു റോബോട്ടിനെ സങ്കല്പിച്ചുനോക്കിയേ.
കുറെയധികം കുഞ്ഞുറോബോട്ടുകള്‍ ചേര്‍ന്ന് വലിയൊരു റോബോട്ട് ആകുന്ന ഒരു ആശയമാണ് ഇപ്പോള്‍ നാസയുടെ മുന്നിലുള്ളത്. ആകാശത്ത് പറക്കാനും നിലത്ത് ഉരുളാനും വെള്ളത്തില്‍ നീന്താനും പൊന്തിക്കിടക്കാനും ഒക്കെ കഴിയുന്ന കുഞ്ഞുകുഞ്ഞു റോബോട്ടുകള്‍. അല്പം കഴിഞ്ഞ് ഇവയെല്ലാം കൂടിച്ചേര്‍ന്ന് ഒരു വലിയ റോബോട്ട്!
ഇത്തരമൊരു റോബോട്ടിന്റെ പ്രാഥമികരൂപത്തിന്റെ പരീക്ഷണം ഈയടുത്ത് നാസ നടത്തുകയുണ്ടായി. പറക്കാനും ഉരുളാനും മാത്രമാണ് ഈ പ്രോട്ടോടൈപ്പിന് കഴിഞ്ഞത്.
ശനിയുടെ ഉപഗ്രഹമായ ടൈറ്റാനെ ലക്ഷ്യം വച്ചാണ് ഈ റോബോട്ടുകളുടെ പരീക്ഷണങ്ങള്‍ നടക്കുന്നത്. ഡ്രാഗണ്‍ഫ്ലൈ എന്ന പേടകത്തെ അധികം താമസിയാതെ നാസ ടൈറ്റനിലേക്ക് അയയ്ക്കുന്നുണ്ട്. പറക്കാന്‍ കഴിയുന്ന ഒരു പേടകമാണിത്. അതിനു ശേഷമാവും രൂപം മാറുന്ന റോബോട്ടുകള്‍ ടൈറ്റനിലെത്തുക.
ഷേപ്പ്ഷിഫ്റ്റിങ് റോബോട്ടുകള്‍ എന്ന ആശയം തലയില്‍ കയറിയതോടെ ഇരിക്കപ്പൊറുതിയില്ലാതെ അതിന്റെ പുറകെയാണ് നാസയിലെ കുറെ ശാസ്ത്രജ്ഞര്‍. സ്വയം കൂടിച്ചേര്‍ന്ന് വലിയ റോബോട്ട് ആവാന്‍ ശേഷിയുള്ള കുറെ കുഞ്ഞുറോബോട്ടുകളുമായി അവര്‍ പരീക്ഷണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. കോബോട്ടുകള്‍ എന്നാണ് ഈ കുഞ്ഞുറോബോട്ടുകളെ വിളിക്കുന്നത്. ഇതിന്റെ ആശയതലത്തില്‍നിന്ന് പ്രായോഗികതലത്തിലേക്ക് മാറിയതിന്റെ ആദ്യപടിയായിരുന്നു ഉരുളാനും പറക്കാനും കഴിയുന്ന ആദ്യ പ്രോട്ടോടൈപ്പ്!
ടൈറ്റാനിലോ മറ്റ് ആകാശഗോളങ്ങളിലോ മാത്രമാകില്ല ഇത്തരം റോബോട്ടുകളുടെ ഉപയോഗം. രക്ഷപ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പടെയുള്ള വിവിധ ആവശ്യങ്ങള്‍ക്ക് ഭൂമിയിലും ഉപയോഗിക്കാനാവും ഇത്തരം റോബോട്ടുകള്‍. എന്തായാലും അടുത്ത പത്തുവര്‍ഷം എങ്കിലും എടുക്കും ഈ ആശയം പ്രാവര്‍ത്തകമാവാന്‍!
---നവനീത്...
ട്രാന്‍സ്ഫോര്‍മേഴ്സ് എന്ന സിനിമ കണ്ടിട്ടില്ലേ. ഇഷ്ടമുള്ള രൂപം സ്വീകരിക്കാന്‍ കഴിയുന്ന റോബോട്ടുകള്‍ മറ്റൊരു ലോകത്തില്‍നിന്ന് ഭൂമിയിലെത്തുന്ന കഥകളാണ് ആ സിനിമാസീരീസില്‍. അത്തരം റോബോട്ടുകള്‍ പിന്നെ കളിപ്പാട്ടങ്ങളായും വന്നിരുന്നു.
ഇത്തരം ആശയങ്ങളെ അങ്ങനങ്ങ് വിട്ടുകളയാന്‍ ബഹിരാകാശഗവേഷകര്‍ തയ്യാറല്ല. നാസ വളരെ കാര്യമായിട്ടാണ് ഇത്തരം ഒരു ആശയത്തെ കാണുന്നത്. രൂപം മാറുന്ന റോബോട്ടുകള്‍ക്ക് ബഹിരാകാശപര്യവേക്ഷണത്തില്‍ വലിയ പ്രാധാന്യമുണ്ടെന്നാണ് വിലയിരുത്തല്‍. മറ്റു ഗ്രഹങ്ങളിലേക്കും മറ്റു പര്യവേക്ഷണത്തിന് പോകുമ്പോള്‍ പല ആവശ്യങ്ങള്‍ക്കുള്ള പല രൂപത്തിലുള്ള റോബോട്ടുകള്‍ ആവശ്യം വരും.
രൂപംമാറുന്ന റോബോട്ടിന്റെ ആദ്യആശയരൂപങ്ങളിലൊന്ന്. ശനിയുടെ ഉപഗ്രഹമായ ടൈറ്റനിലെ ഒരു മീഥേയ്ന്‍ ചാട്ടത്തിന്റെ അടുത്ത് പര്യവേക്ഷണം നടത്തുന്ന ചിത്രകാരഭാവന. Image credit: NASA/JPL-Caltech/Marilynn Flynn |
കുറെയധികം കുഞ്ഞുറോബോട്ടുകള്‍ ചേര്‍ന്ന് വലിയൊരു റോബോട്ട് ആകുന്ന ഒരു ആശയമാണ് ഇപ്പോള്‍ നാസയുടെ മുന്നിലുള്ളത്. ആകാശത്ത് പറക്കാനും നിലത്ത് ഉരുളാനും വെള്ളത്തില്‍ നീന്താനും പൊന്തിക്കിടക്കാനും ഒക്കെ കഴിയുന്ന കുഞ്ഞുകുഞ്ഞു റോബോട്ടുകള്‍. അല്പം കഴിഞ്ഞ് ഇവയെല്ലാം കൂടിച്ചേര്‍ന്ന് ഒരു വലിയ റോബോട്ട്!
ഇത്തരമൊരു റോബോട്ടിന്റെ പ്രാഥമികരൂപത്തിന്റെ പരീക്ഷണം ഈയടുത്ത് നാസ നടത്തുകയുണ്ടായി. പറക്കാനും ഉരുളാനും മാത്രമാണ് ഈ പ്രോട്ടോടൈപ്പിന് കഴിഞ്ഞത്.
രൂപം മാറുന്ന റോബോട്ടിന്റെ പ്രോട്ടോടൈപ്പ്. രണ്ടു ഭാഗങ്ങളാണ് ഇതിനുള്ളത്. രണ്ട് ഭാഗങ്ങള്‍ക്കും പറക്കാന്‍ കഴിയും. ഇവ രണ്ടും ആവശ്യമുള്ള സമയത്ത് സ്വയം കൂടിച്ചേര്‍ന്ന് ചിത്രത്തിലേതുപോലെ ആവുകയും ചെയ്യും. ഉരുണ്ട് നടക്കാന്‍ കഴിയും ഇതിന്. കടപ്പാട്: NASA/JPL-Caltech |
ഷേപ്പ്ഷിഫ്റ്റിങ് റോബോട്ടുകള്‍ എന്ന ആശയം തലയില്‍ കയറിയതോടെ ഇരിക്കപ്പൊറുതിയില്ലാതെ അതിന്റെ പുറകെയാണ് നാസയിലെ കുറെ ശാസ്ത്രജ്ഞര്‍. സ്വയം കൂടിച്ചേര്‍ന്ന് വലിയ റോബോട്ട് ആവാന്‍ ശേഷിയുള്ള കുറെ കുഞ്ഞുറോബോട്ടുകളുമായി അവര്‍ പരീക്ഷണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. കോബോട്ടുകള്‍ എന്നാണ് ഈ കുഞ്ഞുറോബോട്ടുകളെ വിളിക്കുന്നത്. ഇതിന്റെ ആശയതലത്തില്‍നിന്ന് പ്രായോഗികതലത്തിലേക്ക് മാറിയതിന്റെ ആദ്യപടിയായിരുന്നു ഉരുളാനും പറക്കാനും കഴിയുന്ന ആദ്യ പ്രോട്ടോടൈപ്പ്!
ടൈറ്റാനിലോ മറ്റ് ആകാശഗോളങ്ങളിലോ മാത്രമാകില്ല ഇത്തരം റോബോട്ടുകളുടെ ഉപയോഗം. രക്ഷപ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പടെയുള്ള വിവിധ ആവശ്യങ്ങള്‍ക്ക് ഭൂമിയിലും ഉപയോഗിക്കാനാവും ഇത്തരം റോബോട്ടുകള്‍. എന്തായാലും അടുത്ത പത്തുവര്‍ഷം എങ്കിലും എടുക്കും ഈ ആശയം പ്രാവര്‍ത്തകമാവാന്‍!
---നവനീത്...
ഈ പ്രോട്ടോടൈപ്പ് എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നറിയാന്‍ ഈ വീഡിയോ കാണാം.
Comments
Post a Comment