രണ്ടു സ്ത്രീകള്‍ മാത്രമായി ബഹിരാകാശനിലയത്തിനു പുറത്തിറങ്ങി സ്പേസ്‍വാക്ക് നടത്താന്‍ ഒരുങ്ങുന്നു.

ക്രിസ്റ്റീന കൊക്‍, ജെസിക്ക മീര്‍ എന്നിവര്‍. കടപ്പാട്: NASA

മണിക്കൂറില്‍ 27000കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിച്ചുകൊണ്ട് സ്ത്രീകള്‍ മാത്രമുള്ള സ്പേസ് വാക്കിന് ഒരുങ്ങുകയാണ് നാസ. മാസങ്ങള്‍ക്കു മുന്‍പ് അത്തരമൊരു ദൗത്യത്തിനു ശ്രമിച്ചിരുന്നതാണ്. എന്നാല്‍ നിലയത്തിലുണ്ടായിരുന്ന ബഹിരാകാശവസ്ത്രം ഒരാള്‍ക്ക് പാകമാകാതെ വന്നതോടെയാണ് പകരം ഒരു പുരുഷന്‍ ഇറങ്ങേണ്ടി വന്നത്. അന്നിറങ്ങാന്‍ ഉദ്ദേശിച്ചിരുന്ന ആ രണ്ടു പേര്‍ അല്ല ഇത്തവണ പുറത്തിറങ്ങുക. ക്രിസ്റ്റീന കൊക്‍(Christina Koch) ജെസിക്ക മീര്‍ (Jessica Meir ) എന്നിവരാകും ഈ ചരിത്രനേട്ടത്തിലേക്ക് ഇറങ്ങുക.  ഒക്ടോബര്‍ 17നോ 18നോ ഇന്ത്യന്‍ സമയം വൈകിട്ട് അഞ്ചരയോടുകൂടി ആവും സ്പേസ്‍വാക്ക് തുടങ്ങുക.  നിലയത്തിലെ ബാറ്ററി ചാര്‍ജ് ഡിസ്ചാര്‍ജ് യൂണിറ്റ് (BCDU) കേടായിരുന്നു. ഇത്  മാറ്റി പുതിയത് സ്ഥാപിക്കുക എന്നാണ് സ്പേസ്‍വാക്കിന്റെ ഉദ്ദേശ്യം. ക്രിസ്റ്റീനയുടെ നാലാമത്തെ സ്പേസ് വാക്ക് ആവും ഇത്. ജെസിക്കയുടെ ആദ്യത്തെയും.
എല്ലാത്തവണയുംപോലെ ഇത്തവണയും സ്പേസ്‍വാക്ക് ലൈവ് സ്ട്രീമിങ് ഉണ്ടാവും.
---നവനീത്...

നാസയുടെ ഒഫീഷ്യല്‍ ലൈവ് സ്ട്രീമിങ് ഇവിടെ കാണാം.
Comments