ബഹിരാകാശത്തുനിന്ന് ഇനി ഭൂമിയുടെ ലൈവ് വീഡിയോ ഇല്ല! :-(
നിലയത്തിനു പുറത്താണ് ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്നത്. സ്പേസ്‍വാക്കോ മറ്റോ കൂടാതെതന്നെ സ്ഥാപിക്കപ്പെട്ട പേലോഡ് ആയിരുന്നു ഇത്. 2014 ഏപ്രില്‍ 30ന് സ്ഥാപിക്കപ്പെട്ട ഈ ക്യാമറാ സിസ്റ്റം സാധാരണക്കാരിലേക്ക് ഭൂമിയുടെ ലൈവ് വീഡിയോ എത്തിക്കാന്‍ തുടങ്ങിയതോടെയാണ് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്.
നൈട്രജന്‍ വാതകം നിറച്ച് മര്‍ദ്ദവും താപനിലയും ക്രമീകരിക്കപ്പെട്ട പ്രത്യേക പേടകത്തിനുള്ളിലാണ് ക്യാമറകള്‍ സ്ഥാപിച്ചിരുന്നത്. നിലയത്തിനു പുറത്ത് ഇത്തരമൊരു ഹാര്‍ഡ്‍വെയര്‍ സിസ്റ്റം എത്രകാലം നിലനില്‍ക്കും എന്നറിയുവാനുള്ള പരീക്ഷണമായിരുന്നു യഥാര്‍ത്ഥത്തില്‍ High Definition Earth-Viewing System. ബഹിരാകാശത്ത് സ്ഥാപിക്കാനായി ഏതെങ്കിലും ബഹിരാകാശ ഏജന്‍സി പ്രത്യേകം നിര്‍മ്മിച്ചെടുത്ത ക്യാമറകള്‍ ആയിരുന്നില്ല ഇത്. ഹിറ്റാച്ചി, തോഷിബ, പാനസോണിക്, സോണി എന്നീ കമ്പനികളുടെ നാല് ക്യാമറകളാണ് പകരം ഉപയോഗിച്ചത്. സാധാരണ ക്യാമറകള്‍ ഭൂമിക്കു പുറത്ത് ഉപയോഗിക്കാന്‍ ഏറെ ബുദ്ധിമുട്ടാണ്. റേഡിയേഷന്‍ മൂലം അവയുടെ ഇലക്ട്രോണിക്സും മറ്റും എളുപ്പത്തില്‍ കേടാകും. ഈയൊരു പ്രശ്നത്തെക്കുറിച്ച് ആഴത്തില്‍ പഠിക്കുക എന്ന ലക്ഷ്യമായിരുന്നു High Definition Earth-Viewing System ത്തിന് ഉണ്ടായിരുന്നത്.
---നവനീത്...
കാലാവധി കഴിഞ്ഞതോടെ ഇനി ലൈവ് ഫീഡ് ലഭ്യമായിരിക്കില്ല. പകരം ഇതുവരെ റെക്കോഡ് ചെയ്ത വീഡിയോ വീണ്ടും കാണിക്കുക മാത്രമാവും ചെയ്യുക.
Comments
Post a Comment