അള്‍ട്ടിമ ത്യൂലി ഇനി അരോക്കോത്.


അള്‍ട്ടിമ ത്യൂലി ഇനി അരോക്കോത്.


അരോക്കോതിന്റെ ഫോട്ടോ. ന്യൂഹൊറൈസന്‍സ് പേടകം പകര്‍ത്തിയത്.
കടപ്പാട്: NASA/Johns Hopkins University Applied Physics Laboratory/Southwest Research Institute/Roman Tkachenko


അള്‍ട്ടിമ ത്യൂലിയെ ഓര്‍മ്മയില്ലേ? ഒരു മനുഷ്യനിര്‍മ്മിതപേടകം അരികിലൂടെ പറന്ന ഏറ്റവും അകലെയുള്ള വസ്തു! ഒരു കുഞ്ഞുപാറക്കല്ല്. 2019 ജനുവരി 1ന് ന്യൂഹൊറൈസന്‍സ് പേടകം ഈ കല്ലിനരികില്‍ക്കൂടി കടന്നുപോയതോടെ ശാസ്ത്രലോകം മുഴുവന്‍ ഇതിന്റെ പുറകേ ആയിരുന്നു.

അന്ന് 2014 MU69 എന്ന പേരിലായിരുന്നു ആ വസ്തു അറിയപ്പെട്ടിരുന്നത്. പിന്നീട് ശാസ്ത്രജ്ഞര്‍ ഇട്ട ചെല്ലപ്പേരാണ് അള്‍ട്ടിമ ത്യൂലി. പക്ഷേ ഇപ്പോഴിതാ അള്‍ട്ടിമ ത്യൂലിക്ക് ഒരു ഔദ്യോഗിക പേരിടല്‍ കര്‍മ്മം നടന്നിരിക്കുന്നു. ഇനിമുതല്‍ ഈ വസ്തു അറിയപ്പെടുന്നത് അരോക്കോത് എന്നാണ്. പൗഓറ്റാന്‍ (Powhatan) എന്ന അമേരിക്കന്‍ വംശജരുടെ ഭാഷയിലെ വാക്കാണിത്. ആകാശം എന്ന് അര്‍ത്ഥം വരുന്ന ഒരു വാക്ക്.
2006 ജനുവരിയിലാണ് ന്യൂ ഹൊറൈസന്‍സ് പേടകം വിക്ഷേപിച്ചത്. ഈ പേടകം തന്നെ ഫോട്ടോകളാണ് പ്ലൂട്ടോയെ അടുത്തറിയാന്‍ നമ്മെ സഹായിച്ചത്. പ്ലൂട്ടോയ്ക്കുശേഷം യാത്ര തുടര്‍ന്ന ന്യൂഹൊറൈസസന്‍സിനെ പിന്നീട് 2014 MU69 എന്ന വസ്തുവിന്റെ അരികിലേക്ക് തിരിച്ചുവിടുകയായിരുന്നു. ആ വസ്തുവിനാണിപ്പോള്‍ അരോക്കോത് എന്നു പേരിട്ടിരിക്കുന്നത്.

---നവനീത്...

ചിത്രം: അരോക്കോതിന്റെ ഫോട്ടോ. ന്യൂഹൊറൈസന്‍സ് പേടകം പകര്‍ത്തിയത്.

Comments

Popular posts from this blog

എങ്ങനെ നിങ്ങൾക്കും ചൊവ്വയിലിറങ്ങി ഫോട്ടോയെടുക്കാം. ഇതാ അവസരം!

ഇതാണു മക്കളേ ശുക്രന്റെ ഫോട്ടോ! ആറു മണിക്കൂര്‍ ക്യാമറ തുറന്നുവച്ച് എടുത്ത ഫോട്ടോ!

പൊടിക്കാറ്റ് - ഇൻസൈറ്റ് പ്രവർത്തനം അവസാനിപ്പിക്കുന്നു