Posts

Showing posts from August, 2019

ചന്ദ്രയാന്‍ ചന്ദ്രന്റെ കൂടുതല്‍ അടുത്തേക്ക്!

Image
ചന്ദ്രയാന്‍ ചന്ദ്രന്റെ കൂടുതല്‍ അടുത്തേക്ക്! ചന്ദ്രയാന്‍- 2 അതിന്റെ പരിക്രമണപഥം ചന്ദ്രനോട് ഏറെ അടുത്താക്കി! 124കിലോമീറ്റര്‍ മുതല്‍ 164കിലോമീറ്റര്‍വരെയുള്ള ദീര്‍ഘവൃത്താകാരമായ ഓര്‍ബിറ്റിലാണ് ഇപ്പോള്‍ ചന്ദ്രയാന്‍ 2. 19 മിനിറ്റും പതിനഞ്ചു സെക്കന്റും പേടകത്തിലെ റോക്കറ്റുകള്‍ ജ്വലിപ്പിച്ചാണ് 179 km x 1412 km എന്ന ഓര്‍ബിറ്റില്‍നിന്നും പുതിയ ഓര്‍ബിറ്റിലേക്ക് ചന്ദ്രയാന്‍ 2 എത്തിച്ചേര്‍ന്നത്. ഇന്നു (30-8-19) വൈകി ട്ട് 6.18നു തുടങ്ങിയ പാതമാറ്റം 6.37വരെ നീണ്ടു. പൂര്‍ണ്ണമായും വിജയകരമാണ് ഈ ഓര്‍ബിറ്റുമാറല്‍. ഇനി ഒരു പരിക്രമണപഥം മാറല്‍കൂടിയേ ബാക്കിയുള്ളൂ. അത് ഞായറാഴ്ച വൈകിട്ടു നടക്കും. ചന്ദ്രന്റെ ധ്രുവപ്രദേശങ്ങള്‍ക്ക് വെറും 100കിലോമീറ്റര്‍ മാത്രം മുകളിലൂടെയാവും പിന്നീട് ചന്ദ്രയാന്‍ സഞ്ചരിക്കുക. തുടര്‍ന്ന് വിക്രം ലാന്‍ഡര്‍ ചന്ദ്രയാന്‍ പേടകത്തില്‍നിന്നും വേര്‍പെടും. ചന്ദ്രനു ചുറ്റും 30കിലോമീറ്റര്‍ മുതല്‍ 100കിലോമീറ്റര്‍വരെ ഉയരത്തിലുള്ള പരിക്രമണപഥത്തിലേക്കാവും വിക്രം വേര്‍പെട്ടുപോവുന്നത്. ഇറങ്ങേണ്ട സ്ഥലത്തിന്റെ ഫോട്ടോകളും മറ്റുമെടുത്ത് പരിശോധിച്ച് സെപ്തംബര്‍ 7നാണ് വിക്രം ലാന

ഇതാണു മക്കളേ ശുക്രന്റെ ഫോട്ടോ! ആറു മണിക്കൂര്‍ ക്യാമറ തുറന്നുവച്ച് എടുത്ത ഫോട്ടോ!

Image
ചിത്രത്തിനു കടപ്പാട്: NASA/MPE/K.Dennerl et al. ഈ ചിത്രം എന്താണെന്നറിയാമോ? ഇതാണു ശുക്രന്‍ എന്ന ഗ്രഹം! ങേ? ഞെട്ടിയോ? നാം ഇതുവരെ കണ്ട ശുക്രന്‍ ഇങ്ങനെയല്ലായിരുന്നല്ലോ എന്നാവും ചിന്ത! ശരിയാണ് നാം ഇതുവരെ കണ്ടിട്ടുള്ള ശുക്രന്റെ ചിത്രം ഇങ്ങനെയേ അല്ല! പക്ഷേ ഇതും ശുക്രന്റെ ചിത്രമാണ്. ആറ് മണിക്കൂര്‍ ക്യാമറയും തുറന്നുവച്ച് കഷ്ടപ്പെട്ട് എടുത്ത ചിത്രം! ബഹിരാകാശത്ത് നാസ സ്ഥാപിച്ചിട്ടുള്ള ചന്ദ്ര എക്സ്-റേ ഒബ്സര്‍വേറ്ററി എടുത്ത ചിത്രമാണിത്. എക്സ്-റേയെ മാത്രം കാണാന്‍ കഴിയുന്ന ഒരു ടെലിസ്കോപ്പാണ് ചന്ദ്ര-എക്സ്-റേ ഒബ്സര്‍വേറ്ററി. ഈ ടെലിസ്കോപ്പ് 2001 ജനുവരി 10, 13 തീയതികളില്‍ ശുക്രനെ നിരീക്ഷിച്ച് എടുത്ത ചിത്രമാണ് കുറെ ചെറിയ കുത്തു കുത്തുകള്‍ മാത്രമായി ഇപ്പോള്‍ കണ്ടത്. അതെന്താ അങ്ങനെ എന്നല്ലേ? സംഗതി ലളിതമാണ്. ശുക്രനില്‍നിന്നു വരുന്ന എക്സ്-റേ രശ്മികളെ മാത്രം ഉപയോഗിച്ചാണ് ഈ ഫോട്ടോ ഉണ്ടാക്കിയിരിക്കുന്നത്. ശുക്രനില്‍നിന്നും വരുന്ന എക്സ് രശ്മികളുടെ അളവ് വളരെ വളരെ കുറവും ആണ്. അതാണ് ആറു മണിക്കൂര്‍ ക്യാമറ തുറന്നുവച്ച് ഫോട്ടോയെടുത്തിട്ടും ഇത്രയും അപൂര്‍ണ്ണമെന്നു തോന്നിയ ഒരു ചിത്രം കിട്ടിയത്.

ചൊവ്വാക്കാര്‍ക്ക് ഒരു വെക്കേഷന്‍! സിഗ്നല്‍ മൊറട്ടോറിയം പ്രഖ്യാപിച്ച് നാസ!

Image
ചൊവ്വാക്കാര്‍ക്ക് ഒരു വെക്കേഷന്‍! കമാന്‍ഡ് മൊറട്ടോറിയം പ്രഖ്യാപിച്ച് നാസ! Mars solar conjunction വിശദീകരിക്കുന്ന ഡയഗ്രം. കടപ്പാട് : NASA ചൊവ്വയിലുള്ള മനുഷ്യനിര്‍മ്മിത പേടകങ്ങള്‍ക്കെല്ലാം ഇന്നലെ മുതല്‍ തങ്ങളുടെ വെക്കേഷന്‍ തുടങ്ങി. ഇന്ത്യയുടെ MOM(Mars Orbiter Mission) ഉള്‍പ്പടെ എല്ലാ ദൗത്യങ്ങള്‍ക്കും ഈ നിര്‍ബന്ധിതവെക്കേഷന്‍ ബാധകമാണ്. ചൊവ്വയ്ക്കും ഭൂമിക്കും ഇടയില്‍ സൂര്യന്‍ കയറി വന്നതാണ് പ്രശ്നം! Mars Solar Conjunction എന്നാണ് ഇത് അറിയപ്പെടുക. 26 മാസം കൂടുമ്പോള്‍ ഈ ജ്യോതിശ്ശാസ്ത്രപ്രതിഭാസം നടക്കാറുണ്ട്. ഏതാനും ആഴ്ചകളോളം ചൊവ്വയുമായുള്ള എല്ലാ വാര്‍ത്താവിനിമയ ബന്ധങ്ങളും ഇല്ലാതെയാവും എന്നതാണ് ഈ അവസ്ഥയുടെ പ്രശ്നം. ഭൂമിയില്‍നിന്നു നോക്കുമ്പോള്‍ സൂര്യന്റെ പുറകിലാവും ചൊവ്വ. ചൊവ്വയിലെ ഏതെങ്കിലും ഒരു പേടകത്തില്‍നിന്നുള്ള സിഗ്നല്‍ ഭൂമിയിലെത്തുന്നതിന് സൂര്യന്‍ തടസ്സമാവും! സൂര്യന്റെ കൃത്യം പുറകില്ലാത്ത സമയത്തുപോവും സിഗ്നല്‍ തടസ്സപ്പെടും. സൂര്യന്റെ അന്തരീക്ഷമായ കൊറോണയില്‍നിന്നും വരുന്ന വൈദ്യുതകാന്തികതരംഗങ്ങള്‍ ചൊവ്വയില്‍നിന്നുള്ള സിഗ്നലുമായി കൂടിച്ചേര്‍ന്ന് അതിലെ ഡാറ്റ പലതും നഷ്ട

അവസാനത്തെ പിറന്നാളാഘോഷിച്ച് സ്പിറ്റ്സര്‍ ടെലിസ്കോപ്പ്!

Image
അവസാനത്തെ പിറന്നാളാഘോഷിച്ച് സ്പിറ്റ്സര്‍ ടെലിസ്കോപ്പ്! സ്പിറ്റ്സര്‍ ടെലിസ്കോപ്പ്. ബഹിരാകാശത്ത് സൂര്യനു ചുറ്റും സഞ്ചരിച്ച് പ്രപഞ്ചത്തെ നിരീക്ഷിക്കുന്ന ഒരു ടെലിസ്കോപ്പാണത്. ആ ടെലിസ്കോപ്പിന് 16 വയസ്സു തികയുന്നു. ഇത് അവസാനപിറന്നാളുകൂടിയാണ് എന്നതാണ് ദുഃഖകരമായ വസ്തുത. വരുന്ന ജനുവരിയില്‍ ഈ ടെലിസ്കോപ്പ് തന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണ്. സ്പിറ്റ്സര്‍ ടെലിസ്കോപ്പ്- ചിത്രകാരഭാവന കടപ്പാട്: NASA/JPL-Caltech ഗ്രേറ്റ് ഒബ്സര്‍വേറ്ററീസ് പ്രോഗ്രാം പ്രപഞ്ചത്തെക്കുറിച്ചു പഠിക്കാന്‍ നമുക്ക് നമ്മുടെ വെറും കണ്ണുുമാത്രം പോരാ. എത്ര വലിയ ടെലിസ്കോപ്പിലൂടെ നേരിട്ടു നോക്കിയാലുംപോരാ. കാരണം നമ്മുടെ കണ്ണുകള്‍ക്ക് കാണാനാവാത്ത നിരവധി വൈദ്യുതകാന്തികതരംഗങ്ങള്‍ പ്രപഞ്ചത്തിലെ വസ്തുക്കളില്‍നിന്നും പുറത്തുവരുന്നുണ്ട്. റേഡിയോ തരംഗങ്ങള്‍, മൈക്രോവേവ് തരംഗങ്ങള്‍, ഇന്‍ഫ്രാറെഡ് പ്രകാശം, ദൃശ്യപ്രകാശം,  അള്‍ട്രാവൈലറ്റ് പ്രകാശം, എക്സ്-റേ, ഗാമാറേ എന്നിങ്ങനെ പല ഫ്രീക്വന്‍സികളിലുള്ള തരംഗങ്ങള്‍ നക്ഷത്രങ്ങളില്‍നിന്നും നെബുലകളില്‍നിന്നും എല്ലാം പുറപ്പെടും. ഓരോ തരം തരംഗത്തെയും നിരീക്ഷിച്ച് നമുക്ക് ആ വസ്തുവിന്റെ ചിത്രം നിര്‍മ്മിക്

നെപ്റ്റ്യൂണ്‍ ചിത്രം ഇന്നും വോയേജര്‍ 2ന്റേതു മാത്രം!

Image
നെപ്റ്റ്യൂണ്‍ ചിത്രം ഇന്നും വോയേജര്‍ 2ന്റേതു മാത്രം! ചിത്രം: നെപ്റ്റ്യൂണ്‍. കടപ്പാട്: NASA/JPL-Caltech നെപ്റ്റ്യൂണിന്റെ ചിത്രമാണിത്. മുപ്പത് വര്‍ഷങ്ങള്‍ക്കു മുന്‍പ് വോയേജര്‍ 2 പേടകം എടുത്ത ചിത്രം. 1989 ആഗസ്റ്റ് 25നായിരുന്നു വോയേജര്‍ 2 പേടകം നെപ്റ്റ്യൂണിന് അടുത്തെത്തിയത്. അതിനും ഏതാനും ദിവസങ്ങള്‍ക്കു മുന്‍പായിരുന്നു വോയേജറിന്റെ ഈ ക്ലിക്ക്. ബഹിരാകാശചരിത്രത്തിലെ ഏറ്റവും വിസ്മയകരമായ ഒരു അധ്യായമാണ് വോയേജര്‍ പേടകങ്ങളുടെ കഥ. ഇത്രമാത്രം വിജയം കൈവരിച്ച മറ്റൊരു ദൗത്യമില്ല. നീണ്ട നാല്‍പ്പതുവര്‍ഷമായിട്ടും ഇപ്പോഴും പ്രവര്‍ത്തിക്കുന്ന ഒരു അത്ഭുതം! നക്ഷത്രാന്തരസ്പേസിലൂടെ അവര്‍ ഇപ്പോഴും കടന്നുപൊയ്ക്കൊണ്ടിരിക്കുന്നു! അതിലൊന്നാണ് നെപ്റ്റ്യൂണിന്റെ തൊട്ടടുത്തുകൂടി 1989ല്‍ കടന്നുപോയത്. രസകരമായ കാര്യമെന്തെന്നാല്‍ നെപ്റ്റ്യൂണിന്റെ അത്രയും അടുത്തുകൂടി പിന്നീടിതുവരെ ഒരു ദൗത്യവും നമ്മള്‍ നടത്തിയിട്ടില്ല. വോയേജര്‍തന്ന ഫോട്ടോകള്‍ തന്നെയാണ് ഇപ്പോഴും നെപ്റ്റ്യൂണിനെ അടുത്തറിയാന്‍ നമ്മെ സഹായിക്കുന്നത്. വ്യാഴത്തിന്റെ ഫോട്ടോയില്‍ എല്ലായ്പ്പോഴും ഒരു വലിയ ചുവന്ന പൊട്ടുകാണാം. അവിടെ നൂറ്റാണ്ടുകളായി വീശിയടിക്കുന്ന ഒരു

ചന്ദ്രയാന്‍ 2 പേടകത്തിലെ ടെറൈന്‍ മാപ്പിങ് ക്യാമറ എടുത്ത ആദ്യ ചിത്രങ്ങള്‍

Image
4300കിലോമീറ്റര്‍ അകലെവച്ച് ചന്ദ്രയാന്‍ 2ലെ ടെറൈന്‍ മാപ്പിങ് ക്യാമറ എടുത്ത ചിത്രങ്ങള്‍. ചന്ദ്രോപരിതലം മാപ്പിങ് നടത്താന്‍ വേണ്ടി ഓര്‍ബിറ്ററില്‍ ഉള്ള ക്യാമറയാണിത്. മാപ്പിങ് ക്യാമറകളുടെ കാലിബ്രേഷന്‍ പല തവണയായിട്ടാവും സാധാരണ നടക്കുക. അതെല്ലാം കഴിഞ്ഞാല്‍ ഇനിയും വ്യക്തതയുള്ള ചിത്രങ്ങള്‍ ലഭ്യമാവും. മാത്രമല്ല ചന്ദ്രോപരിതലത്തില്‍ നിന്നും 100കിലോമീറ്റര്‍ മാത്രം ഉയരത്തിലാവും അവസാന ഓര്‍ബിറ്റ്. അത്രയും അടുത്തുനിന്ന് എടുക്കുന്ന ഫോട്ടോകള്‍ കൂടുതല്‍ വിശദാംശങ്ങള്‍ ഉള്ളതാവും.   ചിത്രങ്ങള്‍ക്കു കടപ്പാട് ISRO 

ഭൂമിയെ ആക്രമിക്കാന്‍ വരുന്ന ഉല്‍ക്കയല്ല 2000QW7

Image
2000 QW7. സെപ്തംബറില്‍ ഭൂമിക്കരികിലൂടെ കടന്നുപോകും എന്നു പറയുന്ന ഒരു വലിയ പാറക്കല്ലിന്റെ പേരാണിത്. എന്തോ വലിയൊരു ദുരന്തം സെപ്തംബറില്‍ വരും എന്ന രീതിയിലാണ് മാധ്യമങ്ങളില്‍ ഈ കല്ലിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ വരുന്നത്. ഏതെങ്കിലും ജ്യോതിശാസ്ത്രജ്ഞരോടോ അമ്വച്വര്‍ നിരീക്ഷകരോടോപോലും ചോദിച്ചാല്‍ അവര്‍ ചിരിച്ചുതള്ളും അത്തരം റിപ്പോര്‍ട്ടിങിനെ! 2000QW7 ന്റെ ഓര്‍ബിറ്റല്‍ ഡയഗ്രം. മറ്റു ഗ്രഹങ്ങളും കാണാം. 2000 QW7 കടന്നുപോകുന്നത് ഏതാണ്ട് 57ലക്ഷം കിലോമീറ്റര്‍ അകലെക്കൂടിയാണ്. സെക്കന്‍ഡില്‍ ആറ് കിലോമീറ്ററിലധികം വേഗത്തിലാണ് ഈ പോക്ക്. ഭൂമിയും ചന്ദ്രനും തമ്മിലുള്ള ദൂരം 4ലക്ഷം കിലോമീറ്റര്‍ വരും. ചന്ദ്രനാകട്ടെ ദിവസവും ഭൂമിയിലേക്ക് വീണുകൊണ്ടിരിക്കുന്ന ആയിരക്കണക്കിനു കിലോമീറ്റര്‍ വ്യാസമുള്ള ഒരു ഗോളമാണ്. ആ ചന്ദ്രനെ നമുക്ക് പേടിയില്ല. പിന്നെയാണോ 57ലക്ഷം കിലോമീറ്റര്‍ അകലെക്കൂടി കടന്നുപോകുന്ന, അരക്കിലോമീറ്റര്‍ മാത്രം വലിപ്പമുള്ള ഒരു കല്ല്! അതായത് ഒട്ടും പേടിക്കാനില്ലെന്നര്‍ത്ഥം! സൂര്യനു ചുറ്റുമാണ് ഈ കല്ലിന്റെ സഞ്ചാരം. ഇടയ്ക്കിടെ ഭൂമിയുടെ അരികിലൂടെ! ഇങ്ങനെയിത് കടന്നുപോവുകയും ചെയ്യും. ഓരോ തവണയും

ചന്ദ്രയാന്‍ 2 ലെ വിക്രം ലാന്‍ഡര്‍ പകര്‍ത്തിയ ചന്ദ്രന്റെ ആദ്യ ചിത്രം

Image
വിക്രം ലാന്‍ഡറിലെ ക്യാമറ പകര്‍ത്തിയ ചിത്രം. കടപ്പാട്: ISRO ചന്ദ്രയാന്‍ 2 എടുത്ത ചന്ദ്രന്റെ ആദ്യ ചിത്രം. ഇന്നലെ ചന്ദ്രേപരിതലത്തില്‍നിന്നും 2650കിലോമീറ്റര്‍ ഉയരത്തില്‍വച്ച് ചന്ദ്രയാന്‍ 2 പേടകത്തിലെ വിക്രം ലാന്‍ഡറിലെ ക്യാമറ പകര്‍ത്തിയ ചിത്രം. കടപ്പാട്: ISRO

ചൊവ്വ, ചന്ദ്രന്‍, ഭൂമി എന്നിവിടങ്ങളിലെ കുലുക്കം എങ്ങനെയിരിക്കും?

Image
ഇന്‍സൈറ്റ് പേടകത്തിലെ സീസ്മോമീറ്റര്‍. ചൊവ്വയിലെ കാറ്റും മറ്റും ബാധിക്കാതിരിക്കാന്‍ വലിയ കവചത്തിനുള്ളിലാണ് സീസ്മോമീറ്റര്‍ വച്ചിരിക്കുന്നത്. കടപ്പാട് NASA/JPL-Caltech ഭൂമികുലുക്കം എന്നത് നാം കേട്ടിട്ടുണ്ട്. അനുഭവിച്ചിട്ടുണ്ട്. ഇതേപോലെ മറ്റു ഗ്രഹങ്ങളിലും കുലുക്കം ഉണ്ടാവാറുണ്ട്. ചൊവ്വാകുലുക്കം ഇക്കഴിഞ്ഞ ഏപ്രിലിലാണ് നാം നിരീക്ഷിച്ചത്. ചൊവ്വയിലേക്കയച്ച ഇന്‍സൈറ്റ് പേടകത്തിലെ ഉപകരണമാണ് ചൊവ്വാകുലുക്കം രേഖപ്പെടുത്തിയത്. ചന്ദ്രനിലും ഉണ്ട് ഇതേപോലെ കുലുക്കം! ചന്ദ്രകുലുക്കം എന്നു പറയാം! ഓരോ സ്ഥലത്തെയും കുലുക്കങ്ങള്‍ക്ക് അല്പം വ്യത്യാസമുണ്ട്. അത് എങ്ങനെയായിരിക്കും എന്ന് സിമുലേഷനിലൂടെ കാണിച്ചുതരുന്ന രസകരമായ ഒരു വീഡിയോ ഈ ലിങ്കില്‍ കാണാം. ഒരു മുറിതന്നെ കുലുക്കിയാണ് ഈ കുലുക്കങ്ങളെ നമുക്ക് അനുഭവവേദ്യമാക്കുന്നത്. ചന്ദ്രനിലെയും ചൊവ്വയിലെയും കുലുക്കങ്ങളെ ലക്ഷക്കണക്കിനു മടങ്ങ് വലുതാക്കിയാണ് സിമുലേഷന്‍ നടത്തിയിരിക്കുന്നത് എന്നത് പ്രത്യേകം ശ്രദ്ധിക്കണം. ഇന്‍സൈറ്റ് പേടകം അനുഭവിച്ച കുലുക്കത്തിന്റെ പത്തുലക്ഷം ഇരട്ടിയാണ് ആ മുറിയില്‍ ഉള്ളവര്‍ അനുഭവിക്കുന്ന കുലുക്കം. തരംഗങ്ങളുടെ പ്രത്യേകത മനസ്സിലാക്കാന്‍ വ

യൂറോപ്പ ക്ലിപ്പര്‍ ദൗത്യത്തിനു നാസയുടെ പച്ചക്കൊടി!

Image
യൂറോപ്പ റിപ്പോര്‍ട്ട് എന്നൊരു സിനിമയുണ്ട്. വ്യാഴത്തിന്റെ ഉപഗ്രഹമായ യൂറോപ്പയില്‍ ഒരു കൂട്ടം ശാസ്ത്രജ്ഞര്‍ ഇറങ്ങുന്നതും മഞ്ഞിനടിയിലെ സമുദ്രത്തില്‍ അവരെ യൂറോപ്പയിലെ ജലജീവികള്‍ ആക്രമിക്കുന്നതുമാണ് കഥ! (സ്ഥിരംക്ലീഷേ! എന്നിരുന്നാലും കണ്ടിരിക്കാം.) യൂറോപ്പ എന്ന ഉപഗ്രഹം മനുഷ്യര്‍ക്ക് ഏറെ പ്രിയപ്പെട്ട ഒരിടമാണ്. കാരണം അവിടെ ജീവനുണ്ടാവാനുള്ള സാധ്യതയുണ്ട്. തണുത്തുറഞ്ഞ മഞ്ഞുപാളികള്‍ക്കടിയില്‍ വലിയൊരു സമുദ്രം തന്നെ ഉണ്ടെന്നാണ് നിലവിലുള്ള നിഗമനം. അങ്ങനെയെങ്കില്‍ അവിടെ ജീവനും ഉണ്ടാകാം. എന്താ യാലും ഈ സാധ്യതയാണ് യൂറോപ്പയെ ശാസ്ത്രലോകത്തിനു പ്രിയപ്പെട്ടവളാക്കുന്നത്. യൂറോപ്പയിലേക്കൊരു ബഹിരാകാശദൗത്യം!! യൂറോപ്പയില്‍ സമുദ്രമുണ്ട് എന്ന നിഗമനത്തിലെത്തിയപ്പോള്‍ മുതല്‍ നാസയുടെയും ബഹിരാകാശഗവേഷകരുടെയും ഒരു സ്വപ്നമാണത്. യൂറോപ്പ ക്ലിപ്പര്‍ എന്നാണ് നാസ ഈ ദൗത്യത്തിന് പേരു നല്‍കിയത്. പക്ഷേ കടലാസില്‍ മാത്രം ഒതുങ്ങിയിരിന്നു ഈ ദൗത്യം ഇതുവരെ. പൂര്‍ണ്ണമായ അനുമതി കിട്ടിയിരുന്നില്ല. യൂറോപ്പയ്ക്കു മുകളിലൂടെ സഞ്ചരിക്കുന്ന യൂറോപ്പ ക്ലിപ്പറിന്റെ ചിത്രകാരഭാവന. കടപ്പാട്: NASA/JPL ഇപ്പോഴിതാ ആ സന്തോഷവാര്‍ത്ത വ

ഭൂമിയെക്കാള്‍ വലിയ കല്ലു ഗ്രഹം മറ്റൊരു നക്ഷത്രയൂഥത്തില്‍

Image
ഭൂമിയെക്കാളും വലിപ്പമുള്ള ഒരു ഗ്രഹം. കണ്ടാല്‍ പക്ഷേ നമ്മുടെ ബുധനെപ്പോലെയോ ചന്ദ്രനെപ്പോലെയോ ഇരിക്കും. ശരിക്കും ഒരു കല്ലുഗ്രഹം! പോരാത്തതിന് അന്തരീക്ഷവും ഇല്ല! LHS 3844b എന്ന ഗ്രഹത്തിന്റെ ചിത്രകാരഭാവന. കടപ്പാട്: NASA/JPL-Caltech/R. Hurt (IPAC) സൗരയൂഥത്തിനു പുറത്ത് ഇത്ര കൃത്യതയോടെ ഒരു ഗ്രഹത്തിന്റെ വിവരം അങ്ങനെ ലഭിക്കാറില്ല. പക്ഷേ നാസയുടെ സ്പിറ്റസര്‍ ടെലിസ്കോപ്പ് ഉപയോഗിച്ചു നടത്തിയ ഒരു നിരീക്ഷണത്തില്‍ ഒരു സൗരേതരഗ്രഹത്തിന്റെ അവസ്ഥ ഏതാണ്ട് കൃത്യമായി അറിയാന്‍ കഴിഞ്ഞു. നേച്ചര്‍ ജേണലലില്‍ 2019 ആഗസ്റ്റ് 19നു പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഈ കൗതുകകരമായ കണ്ടെത്തലുള്ളത്. സൗരയൂഥത്തിനു പുറത്ത് നാം അനേകമനേകം ഗ്രഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. നാലായിരിത്തിലും അധികം ഗ്രഹങ്ങള്‍. കണ്ടെത്താന്‍ ഇനിയും കിടക്കുന്നുണ്ട് കോടിക്കണക്കിനു ഗ്രഹങ്ങള്‍. അവിടങ്ങളിലേക്കാണ് നാം പുതിയ പുതിയ ടെലിസ്കോപ്പുകളുടെയും ഉപകരണങ്ങളുടെയും സഹായത്തോടെ നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുന്നത്. നാസയുടെ തന്നെ TESS എന്ന ദൗത്യം (ട്രാന്‍സിറ്റിങ് എക്സോപ്ലാനറ്റ് സാറ്റ്ലൈറ്റ് സര്‍വേ) 2018 ലാണ് മേല്‍സൂചിപ്പിച്ച ഗ്രഹത്തെ കണ്ടെത

ചന്ദ്രയാന്‍ 2 ചന്ദ്രനിലേക്കു യാത്ര തുടങ്ങി

Image
ചന്ദ്രയാന്‍ 2 ന്റെ പ്രവര്‍ത്തനം പരിശോധിക്കുന്ന ഇസ്രോ ടീം. കടപ്പാട്: ISRO ചന്ദ്രയാന്‍ 2 ഭൂമിക്കു ചുറ്റുമുള്ള പരിക്രമണപഥം വിട്ട് ചന്ദ്രനിലേക്കുള്ള യാത്ര തുടങ്ങി. ഇന്നുരാവിലെ രണ്ടരയോട് അടുപ്പിച്ചാണ് ചന്ദ്രയാനിലെ റോക്കറ്റുകള്‍ ജ്വലിപ്പിച്ച് ലൂണാര്‍ ട്രാന്‍സ്ഫര്‍ ട്രജക്റ്ററി എന്ന പാതയിലേക്ക് ചന്ദ്രയാന്‍ മാറിയത്. ഇരുപതു മിനിറ്റും മൂന്ന് സെക്കന്റുമാണ് റോക്കറ്റ് കത്തിച്ചത്. കഴിഞ്ഞ ആഗസ്റ്റ് 6നായിരുന്നു ചന്ദ്രയാന്റെ ഭൂമിക്കു ചുറ്റുമുള്ള പരിക്രമണപഥം ഏറ്റവും അവസാനമായി ഉയര്‍ത്തിയത്. ഇതുവരെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളും വളരെ കൃത്യതയോടെ നടന്നതായി ഇസ്രോ അറിയിച്ചിട്ടുണ്ട്. ഈ വരുന്ന ഇരുപതിനാണ് ഇനി ചന്ദ്രയാന്‍ ചന്ദ്രന്റെ അടുത്തെത്തുക. അന്ന് വീണ്ടും റോക്കറ്റുകള്‍ ജ്വലിപ്പിച്ച് ചന്ദ്രന്റെ ആകര്‍ഷണവലയത്തിലേക്ക് ചന്ദ്രയാന്‍ വീഴും. ചന്ദ്രനു ചുറ്റുമുള്ള 118 x 18078 കിലോമീറ്റര്‍ ദീര്‍ഘവൃത്താകൃതിയിലുള്ള പരിക്രമണപഥത്തിലാവും പിന്നീട് ചന്ദ്രയാന്‍. അവിടെനിന്നും ആഗസ്റ്റ് 21, 28, 30, സെപ്തംബര്‍ 1 എന്നീ ദിവസങ്ങളില്‍ വീണ്ടും റോക്കറ്റുകള്‍ ജ്വലിപ്പിച്ച് ഈ പരിക്രമണപഥത്തിന്റെ ഉയരം തുടര്‍ച്ചയായി കുറച്ചുകൊണ്ടുവരും. സെപ്തംബ

മൂണ്‍ ബഗ്ഗീസ് - ചന്ദ്രനില്‍ ഓടിച്ച ഇലക്ട്രിക് ജീപ്പ്

Image
മൂണ്‍ ബഗ്ഗീസ് ചിത്രത്തിനു കടപ്പാട് : NASA/Dave Scott ഈ ജീപ്പ് കണ്ടിട്ടുണ്ടോ? ഒരു ഇലക്ട്രിക് വണ്ടിയാണ്. ജനറല്‍ മോട്ടോര്‍സിന്റെ സഹായത്തോടെ നിര്‍മ്മിച്ച രണ്ടുപേര്‍ക്ക് സഞ്ചരിക്കാന്‍ കഴിയുന്ന ഒരു ജീപ്പ്. ഇപ്പോഴത്തെ ഇലക്ട്രിക് വാഹനങ്ങള്‍ക്കില്ലാത്ത ഒരു പ്രത്യേകത ഇതിനുണ്ട്. ഭൂമിയില്‍ ഇപ്പോള്‍ ഓടുന്ന ഒരു വാഹനത്തിനും ഒരിക്കലും കിട്ടാന്‍ സാധ്യതയില്ലാത്ത ഒരു ബഹുമതി! ഇത് ഓടിയത് ഭൂമിയിലല്ല. മറിച്ച് ചന്ദ്രനിലാണ്! ചന്ദ്രനില്‍ മനുഷ്യരെയും വഹിച്ച് ഓടിയ ആദ്യ വാഹനം! അമേരിക്കക്കാരായ ജെയിംസ് ഇര്‍വിനും ഡേവിഡ് സ്കോട്ടും ആയിരുന്നു ഇതിലെ യാത്രക്കാ ര്‍. അപ്പോളോ 15 ദൗത്യത്തില്‍ ചന്ദ്രനിലിറങ്ങിയ രണ്ടുപേര്‍. ഏതാണ്ട് മൂന്നു മണിക്കൂറാണ് ഈ ഇലക്ട്രിക് ജീപ്പില്‍ അവര്‍ ചന്ദ്രനില്‍ സഞ്ചരിച്ചത്. 27കിലോമീറ്റര്‍ ആകെ സഞ്ചരിച്ചു. ഇറങ്ങിയ ഇടത്തുനിന്നും അഞ്ചു കിലോമീറ്റര്‍ അകലെ വരെ അവര്‍ ജീപ്പോടിച്ചു പോവുകയും ചെയ്തു. അതില്‍ക്കൂടുതല്‍ ദൂരം പോകുന്നത് അപകടസാധ്യതയുള്ളതിനാല്‍ വേണ്ടെന്നുവച്ചു എന്നു മാത്രം. ഏതെങ്കിലും കാരണവശാല്‍ വണ്ടി പണി മുടക്കിയാല്‍ തിരികെ നടന്നെത്താന്‍ കഴിയുന്ന ദൂരമായിരുന്നു ആ അഞ്ച് കിലോമ