അന്തരീക്ഷത്തില്‍ നില്‍ക്കുന്ന തവള

അന്തരീക്ഷത്തില്‍ നില്‍ക്കുന്ന തവള എങ്ങും തൊടാതെ അന്തരീക്ഷത്തില്‍ ഉയര്‍ന്നു നില്‍ക്കുന്ന തവളയെ കണ്ടാല്‍ ആര്‍ക്കാണ് അത്ഭുതം തോന്നാത്തത്. മാജിക്കാണെന്നൊക്കെ തോന്നിയേക്കാം. പക്ഷേ സംഗതി സത്യമാണ്. തവളയെ എങ്ങും തൊടാതെ അന്തരീക്ഷത്തില്‍ ഉയര്‍ത്തി നിര്‍ത്തനാവും. അതിശക്തമായ കാന്തികമണ്ഡലത്തില്‍ ഒരു തവളക്ക് (അത്തരത്തിലുള്ള മറ്റ് ചെറു ജീവികള്‍ക്കും) അന്തരീക്ഷത്തില്‍ പൊങ്ങിനില്‍ക്കാന്‍ സാധിക്കും. ജൈവവസ്തുക്കളുടെ കാന്തികസ്വഭാവത്തെക്കുറിച്ച് പഠിക്കുന്ന ചില ശാസ്ത്രജ്ഞരാണ് 'മാഗ്നറ്റിക്ക് ലെവിറ്റേഷന്‍' എന്ന പേരില്‍ അറിയപ്പെടുന്ന ഈ വിസ്മയക്കാഴ്ചക്ക് അവസരമൊരുക്കിയത്. അവര്‍ അതിന്റെ കാരണവും വ്യക്തമാക്കി. തവള ഡയാമാഗ്നറ്റിക്ക് ആണത്രേ! അതുകൊണ്ടാണ് കാന്തികമണ്ഡലത്തില്‍ തവള പൊന്തിക്കിടക്കുന്നത്. അപ്പോ വീണ്ടും ചോദ്യം. എന്താണീ ഡയാമാഗ്നറ്റിക്ക്? ------------------- കാന്തത്തെ ഏറെ ഇഷ്ടപ്പെടുന്ന വസ്തുക്കളാണ് ഇരുമ്പ്, നിക്കല്‍, കൊബാള്‍ട്ട് തുടങ്ങിയവ. കാന്തവും ഇരുമ്പും അടുത്തു വച്ചാലത്തെ കഥ നമുക്കറിയാം. ശക്തമായ പരസ്പരാകര്‍ഷണത്താല്‍ അവ അടുത്തു വരും. ശാസ്ത്രജ്ഞര്‍ ഇത്തരം വസ്തുക്കളെ ഫെറോമാഗ്നറ്റിക്ക...