ദേ, ആകാശത്തൊരു കോക്കാച്ചിമത്തങ്ങ അഥവാ Jack-o'-lantern Nebula

ദേ, ആകാശത്തൊരു കോക്കാച്ചിമത്തങ്ങ കോക്കാച്ചിമത്തങ്ങ എന്നു കേട്ടിട്ടുണ്ടോ? കേള്‍ക്കാന്‍ വഴിയില്ല. കാരണം അത് ഇപ്പോ അങ്ങ് ഇട്ട പേരാണ്. ഹാലോവീന്‍ ദിനാഘോഷത്തിലെ പ്രധാനിയായ jack-o'-lantern ന് തത്ക്കാലത്തേക്കു ചാര്‍ത്തൊക്കൊടുക്കുന്ന ഒരു മലയാളപ്പേര്. മത്തങ്ങയുടെ അകം തുരന്നുകളഞ്ഞ് പുറംതോടില്‍ എന്തെങ്കിലും വികൃതമുഖം കൊത്തിവയ്ക്കും. എന്നിട്ട് അതിനുള്ളില്‍ മെഴുകുതിരിയോ മറ്റോ കത്തിച്ചുവയ്ക്കും. അതാണ് jack-o'-lantern, നമ്മുടെ കോക്കാച്ചിമത്തങ്ങ. എന്തായാലും ഈ കോക്കാച്ചിമത്തങ്ങയ്ക്ക് ഭൂമിയില്‍ മാത്രമല്ല, അങ്ങ് ആകാശത്തും പിടിപാടുണ്ടത്രേ. നമ്മുടെ ഗാലക്സിയായ ആകാശഗംഗയുടെ അതിരുകളില്‍ സ്പിറ്റ്സര്‍ ടെലിസ്കോപ്പ് ഉപയോഗിച്ചു നടത്തിയ പഠനമാണ് കോക്കാച്ചിമത്തങ്ങയ്ക്ക് അവിടെ സ്ഥാനം നേടിക്കൊടുത്തത്. അവിടെ കണ്ട രസകരമായ ഒരു നെബുലയ്ക്കാണ് ഈ പേര് ഇട്ടുകൊടുത്തിരിക്കുന്നത്. ജാക്ക് ഒ ലാന്റേണ്‍ നെബുല! (Jack-o'-lantern Nebula). ബഹിരാകാശത്ത് സ്ഥാപിച്ചിരിക്കുന്ന ഒരു ഇന്‍ഫ്രാറെഡ് ടെലിസ്കോപ്പാണ് സ്പിറ്റ്സര്‍ ടെലിസ്കോപ്പ്. 2003ല്‍ ബഹിരാകാശത്തെത്തിയ ഈ ടെലിസ്കോപ്പ് 2020 ജനുവരിയില്‍ പ്രവര്‍ത്തനം അവസാനിപ്പിക്കും എന്ന...