ഈയത്തിൽനിന്ന് 8600കോടി സ്വർണ്ണ ന്യൂക്സിയസ്സുകൾ സൃഷ്ടിച്ച് ഭൂമിയിലെ ഏറ്റവും വലിയ യന്ത്രം.

ഈയത്തിൽനിന്ന് 8600കോടി സ്വർണ്ണ ന്യൂക്സിയസ്സുകൾ സൃഷ്ടിച്ച് ഭൂമിയിലെ ഏറ്റവും വലിയ യന്ത്രം. --------------------------- 8600 കോടി സ്വർണ്ണന്യൂക്ലിയസ്സുകൾ! ഹോ, എന്തുമാത്രം സ്വർണ്ണമായിരിക്കും? ഇങ്ങനൊക്കെ കേട്ട് ഞെട്ടാൻവരട്ടേ. അതിനു മുമ്പ് എന്താണു സംഭവം എന്നു നോക്കാം. മനുഷ്യചരിത്രത്തിൽ ഇതുവരെ നിർമ്മിച്ചതിൽവച്ച് ഏറ്റവും വലിയ യന്ത്രം ഏതെന്നുചോദിച്ചാൽ ഒറ്റ ഉത്തരമേയുള്ളൂ. ലാർജ് ഹാഡ്രോൺ കൊളൈഡർ എന്നറിയപ്പെടുന്ന ഒരു മഹായന്ത്രം! സ്വിറ്റ്സർലൻഡിൽ ജനീവയ്ക്കു സമീപം ഉള്ള ഈ മഹായന്ത്രത്തിന് 27 കിലോമീറ്റർ ചുറ്റളവുണ്ട്. ഒരു കാറുമെടുത്ത് ചുറ്റിക്കറങ്ങാൻ പോയാൽ ഏതാണ്ട് ഒരു മണിക്കൂറെടുക്കും ഒന്നു കറങ്ങിവരാൻ എന്നു ചുരുക്കം! പക്ഷേ ഈ യന്ത്രം ഭൂമിക്കടിയിൽ ആണ്. അതിനാൽ മുകളിൽനിന്ന് കാണാൻ പറ്റില്ല. ഒരു വളയുടെ ആകൃതിയിലാണ് ഇതിന്റെ നിർമ്മിതി. ഏതാണ്ട് 4 മീറ്ററോളം വ്യാസമുള്ള, 27 കിലോമീറ്റർ നീളത്തിലുള്ള ഒരു തുരങ്കം! അതിവേഗത്തിൽ പ്രോട്ടോണുകളെയും മറ്റും തൊടുത്തുവിട്ട് പരസ്പരം ഇടിപ്പിച്ച് വിവിധ കണികാപരീക്ഷണങ്ങൾ നടത്തുന്ന പരീക്ഷണശാലയാണിത്. അതിവേഗത്തിൽ എന്നു പറഞ്ഞാൽ ഏതാണ്ട് പ്രകാശവേഗതയോളം അടുത്ത് എന്നുതന്നെ പറയണം. അതായത് വള...