Posts

Showing posts from September, 2019

അന്താരാഷ്ട്ര ബഹിരാകാശനിലയം ( ഇന്റര്‍നാഷണല്‍ സ്പേസ് സ്റ്റേഷന്‍ ) ലൈവ് കാണാം

Image
അന്താരാഷ്ട്ര ബഹിരാകാശനിലയം ( ഇന്റര്‍നാഷണല്‍ സ്പേസ് സ്റ്റേഷന്‍ ) ഭൂമിക്കു മുകളില്‍ ഏതാണ്ട് 400കിലോമീറ്റര്‍ ഉയരത്തിലായാണ് കറങ്ങുന്നത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍നിന്ന് ഭൂമിയെ കാണുക എന്നത് ഏറെ രസകരമാണ്. ഒരുപക്ഷേ അതിലിരിക്കുന്നവര്‍ക്ക് ഒരിക്കലും മടുക്കാത്ത ഒരു കാഴ്ച! ആ കാഴ്ച അത്രത്തോളമില്ലേലും ഭൂമിയിരിരുന്നും കാണാം. ആര്‍ക്കും കാണാം. അതിനുള്ള അവസരം നാസ ഒരുക്കിത്തരുന്നുണ്ട്. യുറ്റ്യൂബിലും മറ്റും അവര്‍ അത് നിരന്തരം ലൈവ് സ്ട്രീം ചെയ്യുന്നു! ആ കാഴ്ചകളാണ് താഴെ. കാണുമ്പോള്‍ വളരെ പതിയെ ആണല്ലോ സഞ്ചാരം എന്നു തോന്നിയേക്കാം. പക്ഷേ അങ്ങനെ അല്ല. ഒരു സെക്കന്‍ഡില്‍ 7.66 കിലോമീറ്ററാണ് ഈ നിലയം സഞ്ചരിക്കുന്നത്. അതേ ഒരു സെക്കന്‍ഡില്‍ 7.66 കിലോമീറ്റര്‍ എന്ന അതിവേഗതയില്‍! ഒരു മണിക്കൂറില്‍ 27600കിലോമീറ്റര്‍ വരും ഇത്! അപ്പോള്‍ ഇനി ലൈവ് കാണൂ... ആസ്വദിക്കൂ... ( ലൈവ് സ്ട്രീമിങ് ഇടയ്ക്ക് ലഭ്യമല്ലാതെ വരും. ) ഇനി മറ്റൊരു വീഡിയോ.. ഇനി മറ്റൊരു വീഡിയോ.. എല്ലായ്പ്പോഴും ലൈവ് അല്ല. ---നവനീത്...

ചന്ദ്രനില്‍ വിക്രം ലാന്‍ഡര്‍ ഇറങ്ങിയ സ്ഥലത്തിന്റെ ഫോട്ടോയെടുത്ത് നാസയുടെ ലൂണാര്‍ റിക്കനൈസന്‍സ് ഓര്‍ബിറ്റര്‍.

Image
ചന്ദ്രനില്‍ വിക്രം ലാന്‍ഡര്‍ ഇറങ്ങിയ സ്ഥലത്തിന്റെ ഫോട്ടോയെടുത്ത് നാസയുടെ ലൂണാര്‍ റിക്കനൈസന്‍സ് ഓര്‍ബിറ്റര്‍. ചന്ദ്രനില്‍ വിക്രം ലാന്‍ഡര്‍ ഇറങ്ങിയ സ്ഥലത്തിന്റെ മാത്രമല്ല, വിക്രം ലാന്‍ഡറിന്റെ തന്നെ ഫോട്ടോ ഇന്ത്യയുടെ ചന്ദ്രയാന്‍ 2 പേടകം പകര്‍ത്തിയിരുന്നു. പക്ഷേ ആ ചിത്രം പൊതുജനങ്ങള്‍ക്കായി ഇതുവരെ ISRO തുറന്നുകൊടുത്തിട്ടില്ല എന്നു മാത്രം. ചന്ദ്രയാനെപ്പോലെ ചന്ദ്രനു ചുറ്റും കറങ്ങിക്കൊണ്ടിരിക്കുന്ന നാസയുടെ പേടകമാണ് ലൂണാര്‍ റിക്കനൈസന്‍സ് ഓര്‍ബിറ്റര്‍ (LRO). പത്തു വര്‍ഷമായി അത് ചന്ദ്രനു ചുറ്റും കറങ്ങുന്നു. ISROയുടെ വിക്രം ലാന്‍ഡര്‍ ഇറങ്ങിയ പ്രദേശത്തിനു മുകളിലൂടെ കഴിഞ്ഞ  സെപ്തംബര്‍ 17ന് LRO കടന്നുപോയിരുന്നു. അന്ന് ആ പ്രദേശത്തിന്റെ നിരവധി ചിത്രങ്ങള്‍ പകര്‍ത്തി എല്‍ ആര്‍ ഒ യും വിക്രത്തെ കണ്ടെത്താനുള്ള ശ്രമത്തില്‍ പങ്കാളിയായിരുന്നു. ആ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. ലാന്‍ഡറിന്റെ ചിത്രം പകര്‍ത്താനായില്ലെങ്കിലും ലാന്‍ഡര്‍ ഇറങ്ങിയ പ്രദേശത്തെ ഫോട്ടോ വളരെ ഭംഗിയായി എല്‍ആര്‍ഒ പകര്‍ത്തിയിട്ടുണ്ട്. ഗര്‍ത്തങ്ങള്‍ അടയാളപ്പെടുത്തിയ ചിത്രം. കടപ്പാട്: NASA/Goddard/Arizona State Uni...

ഒരു ബ്ലാക്ക്ഹോള്‍ കാണാന്‍ ‍ എങ്ങനെയായിരിക്കും?

Image
ഒരു ബ്ലാക്ക്ഹോള്‍ കാണാന്‍ ‍ എങ്ങനെയായിരിക്കും? ഇവന്റ് ഹൊറൈസന്‍സ് ടെലിസ്കോപ്പ് ഉപയോഗിച്ച് ഒരു ബ്ലാക്ക്ഹോളിന്റെ ആദ്യ ചിത്രം പകര്‍ത്തിയതോടെ അക്കാര്യത്തില്‍ ആളുകള്‍ക്ക് ഒരു ധാരണയായി. ഒരുപക്ഷേ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട ചിത്രങ്ങളിലൊന്നാവും അത്. ഇതിനു മുന്‍പ് ബ്ലാക്ക്ഹോളിനെ കമ്പ്യൂട്ടര്‍ സിമുലേഷനുകള്‍ ഉപയോഗിച്ച് ചിത്രീകരിക്കുകയായിരുന്നു പതിവ്. ഇന്റര്‍സ്റ്റെല്ലാര്‍ എന്ന സിനിമയില്‍ ഒരു ബ്ലാക്ക്ഹോളിന്റെ ചിത്രം കാണിക്കുന്നുണ്ട്. കമ്പ്യൂട്ടറുകള്‍ ഉപയോഗിച്ച് കണക്കുകളിലെ സൂത്രവാക്യങ്ങളിലൂടെ ശാസ്ത്രീയമായി തയ്യാറാക്കിയ ഒന്നായിരുന്നു അത്. ശരിക്കും ഒരു ശാസ്ത്രാന്വേഷണം ആ സിനിമയ്ക്കുവേണ്ടി അക്കാര്യത്തില്‍ നടത്തിയിരുന്നു. അതുകൊണ്ടു തന്നെയാണ് ഇന്റര്‍സ്റ്റെല്ലാര്‍ എന്ന സിനിമ നല്ലൊരു സയന്‍സ് ഫിക്ഷന്‍ ആയി വിലയിരുത്തുന്നതും. കടപ്പാട്: NASA’s Goddard Space Flight Center/Jeremy Schnittman ഒരു ബ്ലാക്ക്ഹോള്‍ എങ്ങനെയിരിക്കും എന്നത് മനസ്സിലാക്കാനായി നാസയും ഇതുപോലെ ഒരു ഉദ്യമം നടത്തിയിരുന്നു. ബ്ലാക്ക്ഹോളിന്റെ ഓരോ വശത്തുനിന്ന് നോക്കുമ്പോഴും അത് എങ്ങനെയായിരിക്കും എന്നത് കമ്പ്യൂട്ടര്‍സഹായത്തോടെ ചിത്രീകരിച്ചി...

ബോരിസോവ് വാല്‍നക്ഷത്രം സൗരയൂഥത്തിനു പുറത്തുനിന്ന് തന്നെ! 2I/Borisov

Image
അതേ! അത് സൗരയൂഥത്തിനു പുറത്തുനിന്ന് തന്നെ! ബോരിസോവ് വാല്‍നക്ഷത്രം. 2I/Borisov imaged with Gemini ഒരാഴ്ച മുന്‍പായിരുന്നു ആ വാര്‍ത്ത വന്നത്. സൗരയൂഥത്തിനു പുറത്തുനിന്ന് വരുന്നതാകാം എന്നു കരുതുന്ന ഒരു വാല്‍നക്ഷത്രത്തിന്റെ കണ്ടെത്തലിനെക്കുറിച്ച്. സൗരയൂഥത്തിനു പുറത്തുനിന്നാണെന്ന കാര്യം പക്ഷേ അന്ന് സ്ഥിരീകരിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോഴിതാ ആ ഔദ്യോഗിക പ്രഖ്യാപനം വന്നു കഴിഞ്ഞു. ഗെന്നഡി ബോരിസോവ് എന്ന നിരീക്ഷകന്‍  കണ്ടെത്തിയ C/2019 Q4 എന്ന വാല്‍നക്ഷത്രം സൗരയൂഥത്തിനു പുറത്തുനിന്നു വന്നതാണ്. അതേ, സൗരയൂഥത്തിനു പുറത്തു നിന്ന് നമ്മെ തേടി ഒരു അതിഥി കൂടി വന്നെത്തിയിരിക്കുന്നു. ഇന്നലെയാണ് (സെപ്തംബര്‍ 24) അന്താരാഷ്ട്ര ബഹിരാകാശ യൂണിയന്റെ ഔദ്യോഗികപ്രഖ്യാപനം ഇക്കാര്യത്തില്‍ വന്നത്. അല്പകാലം മുന്‍പ് ഇത്തരമൊരു അതിഥി ഭൂമിക്കരികിലൂടെ കടന്നുപോയിരുന്നു. ഔമുവാമുവ എന്ന പേരിട്ടിരുന്ന ആ പാറക്കല്ലിനെ ചുറ്റിപ്പറ്റി നിരവധി ഊഹാപോഹങ്ങളാണ് അന്ന് പുറത്തുവന്നത്. അന്യഗ്രഹജീവികളുടെ വാഹനം പോലും ആയേക്കാം അതെന്ന് ശ്രുതി പരന്നിരുന്നു. സൗരയൂഥത്തിനു പുറത്തുനിന്ന് വന്ന ആദ്യ അതിഥി എന്ന ബഹുമതി ഔമുവാമുവയ്ക്കായിരുന്നു. സൗരയൂ...

ഹസ്സ അല്‍ മന്‍സൗരി ബഹിരാകാശനിലയത്തില്‍ സുരക്ഷിതമായി എത്തിച്ചേര്‍ന്നു.

Image
ഹസ്സ അല്‍ മന്‍സൗരി ബഹിരാകാശനിലയത്തില്‍ സുരക്ഷിതമായി എത്തിച്ചേര്‍ന്നു.  ഹസ്സ അലി മന്‍സൗരിയും സംഘവും ബഹിരാകാശത്തേക്കു കുതിക്കുന്നു. കടപ്പാട്: NASA/Bill Ingalls യു എ ഇയുടെ ആദ്യ ബഹിരാകാശസഞ്ചാരി ഹസ്സ അല്‍ മന്‍സൗരി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തി. ആറ് മണിക്കൂറോളം നീണ്ട ബഹിരാകാശയാത്രയ്ക്ക് ഒടുവിലാണ് ഹസ്സയും രണ്ടു സഹയാത്രികരും നിലയത്തിലെത്തിയത്. ജെസിക്കാ മെയ്ര്‍, ഒലെക് സ്ക്രിപോച്ക എന്നിവരാണ് മറ്റു രണ്ടു പേര്‍. ഇന്നലെ കസാക്കിസ്താനിലെ ബെയ്ക്കനൂര്‍ വിക്ഷേപണകേന്ദ്രത്തില്‍നിന്ന് സോയൂസ് റോക്കറ്റിലേറി അവര്‍ ഭൂമിയില്‍നിന്ന് കുതിച്ചുയര്‍ന്നപ്പോള്‍ യു എ ഇ ജനത മുഴുവന്‍ ആവേശക്കൊടുമുടിയിലായിരുന്നു. സോയൂസ് MS-15 എന്ന പേടകത്തില്‍ നാല് തവണ ഭൂമിയെ വലം വച്ച ശേഷമാണ് അവര്‍ നിലയത്തിലെത്തിയത്. ഇന്ത്യന്‍സമയം രാവിലെ ഒന്നേകാലോടെ അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലെ സെവാദ മോഡ്യൂളുമായി സോയൂസ് MS-15 ഡോക്ക് ചെയ്തു. ഡോക്കിങിനു ശേഷവും രണ്ടു മണിക്കൂറോളം അവര്‍ സോയൂസ് മോഡ്യൂളില്‍ത്തന്നെ തുടര്‍ന്നു. പിന്നീട് ഇന്ത്യന്‍ സമയം രാവിലെ മൂന്നേ കാലോടെയാണ് മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം നിലയത്തിന്റെ വാതിലുകള്‍ തുറന്നത്. ...

യു എ ഇയുടെ ആദ്യ ബഹിരാകാശസഞ്ചരി ഹസ അലി അല്മാന്‍സൂരി ഇന്ന് ബഹിരാകാശ നിലയത്തില്‍ എത്തും.

Image
ചരിത്രം സൃഷ്ടിച്ച് യു എ ഇയുടെ ഹസ അലി അല്മാന്‍സൂരി ഇന്ന് അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലെത്തും. ഹസ അലി അല്‍ മന്‍സൗരി ചിത്രത്തിനു കടപ്പാട്:NASA/Beth Weissinger അല്പം മുന്‍പ് സോയൂസ് റോക്കറ്റിലേറി യു എ ഇയിലെ ആദ്യ ബഹിരാകാശസഞ്ചാരിയായ ഹസ അലി അല്‍ മന്‍സൗരി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് കുതിച്ചു.  യു എ ഇയുടെ പതാകയും കുടുംബചിത്രവും ഒപ്പം കൊണ്ടുപോകും എന്നാണ് അദ്ദേഹം മുന്‍പ് പറഞ്ഞിട്ടുള്ളത്. നാസയില്‍നിന്ന് ജസീക്ക മെയ്ര്‍(Jessica Meir),  റഷ്യന്‍ സ്പേസ് ഏജന്‍സിയായ റോക്കോമോസില്‍നിന്ന്  ഒലെഗ് സ്ക്രിപോചാ(Oleg Skripochka) എന്നിവരും ഹസയ്ക്ക് ഒപ്പമുണ്ട്.  ആറ് മണിക്കൂറാണ് അന്താരാഷ്ട്ര ബഹിരാകാശനിലയത്തില്‍ അവര്‍ എത്തിച്ചേരാന്‍ എടുക്കുന്ന സമയം.  എട്ടു ദിവസമാണ് അല്‍ മന്‍സൗരി ബഹിരാകാശനിലയത്തില്‍ കഴിയുക. ഭൂമിയുടെ ഏതാണ്ട് 400കിലോമീറ്റര്‍ മുകളിലുള്ള പരിക്രമണപഥത്തിലാണ് ഒരു ഫുട്‍ബോള്‍ ഗ്രൗണ്ടിനോളം വലിപ്പം വരുന്ന ബഹിരാകാശനിലയം. നിലവില്‍ ആറ് പേര്‍ അവിടെ താമസിക്കുന്നുണ്ട്.  സോയൂസ് റോക്കറ്റ് വിക്ഷേപണം | കടപ്പാട് NASA TV യു എ ഇയുടെ ആദ്യ രണ്ട് ബഹിരാകാശസഞ്ചാരികളിലൊരാളാ...

ഒരു അന്യഗ്രഹജീവി എങ്ങനെയിരിക്കും?

Image
അന്യഗ്രഹത്തിലെ ജീവന്‍ എങ്ങനെയിരിക്കും? E.T. the Extra-Terrestrial എന്നൊരു സിനിമയുണ്ടായിരുന്നു. കുട്ടികള്‍ക്കായുള്ള ഒരു സിനിമ. ഭൂമിയില്‍ കുടുങ്ങിപ്പോയ ഒരു അന്യഗ്രഹജീവിയെ രക്ഷിക്കാന്‍ കുറച്ചു കുട്ടികള്‍ നടത്തുന്ന ശ്രമത്തെക്കുറിച്ചായിരുന്നു സ്റ്റീവന്‍ സ്പില്‍ബെര്‍ഗ് സംവിധാനം ചെയ്ത ആ സിനിമ പറഞ്ഞത്. അതുള്‍പ്പടെ ബഹുഭൂരിപക്ഷം സിനിമകളും അന്യഗ്രഹജീവികളെ സങ്കല്പിച്ചിരിക്കുന്നത് ഏതാണ്ട് മനുഷ്യരെപ്പോലെയുള്ള ജീവികളായിട്ടാണ്. പക്ഷേ യഥാര്‍ത്ഥത്തില്‍ അങ്ങനെയായിരിക്കുമോ ഒരു അന്യഗ്രഹജീവി? ആ ചോദ്യത്തിന് ഉത്തരം കണ്ടെത്തുന്നതിനു മുന്നേ നാം ചോദിക്കേണ്ട ഒരു ചോദ്യം എന്താണ് ജീവന്‍ എന്നതാണ്? അതിന് ഉത്തരം കിട്ടിയാലല്ലേ 'അന്യ'മാണോ 'സ്വന്ത' മാണോ എന്നൊക്കെ പറയാനാകൂ. പക്ഷേ വളരെ വളരെ കൃത്യമായ ഒരുത്തരം ഇതുവരെ അതിനില്ല എന്നതാണ് സത്യം. ജീവന്റെ നിര്‍വചനങ്ങളില്‍പ്പോലും വൈവിദ്ധ്യമുണ്ട്. എങ്കിലും സ്വയം തന്റെ തലമുറകളെ സൃഷ്ടിക്കാന്‍ കഴിയുന്നതും ജൈവപ്രക്രിയയിലൂടെ വളരുന്നതും അവസാനം മരിക്കുന്നതുമായ ഒന്നായിട്ടാണ് പൊതുവെയുള്ള വിലയിരുത്തല്‍. ഏകകോശജീവികള്‍ അടക്കം കോടാനുകോടി വരുന്ന വിവിധ തരത്തിലുള്ള സൂക്ഷ്മജീവിക...

കഴിഞ്ഞ ദിവസം കണ്ടെത്തിയ J0740+6620 എന്ന ന്യൂട്രോണ്‍ നക്ഷത്രത്തിന് എന്തു വലിപ്പം വരും?

Image
ഇതുവരെ കണ്ടുപിടിക്കപ്പെട്ടതില്‍വച്ച് ഏറ്റവും വലിയ ന്യൂട്രോണ്‍ നക്ഷത്രത്തെ കണ്ടെത്തിയ വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. J0740+6620 എന്നു പേരുള്ള ഒരു നക്ഷത്രം. ഭൂമിയില്‍നിന്ന് 4600 പ്രകാശവര്‍ഷം അകലെയാണ് ഈ ന്യൂട്രോണ്‍ നക്ഷത്രത്തെ കണ്ടെത്തിയത്. സൂര്യന്റെ രണ്ടിരട്ടിയിലേറെ ഭാരമുണ്ട് ഈ ചങ്ങാതിക്ക്. അതവിടെ നില്‍ക്കട്ടേ, ആദ്യം ഒരു ചോദ്യമാവാം. ഒരു നക്ഷത്രത്തിന് എത്ര വലിപ്പമുണ്ടാകും? ഒരു ന്യൂട്രോണ്‍ നക്ഷത്രത്തിന്റെ ചിത്രകാരഭാവന കടപ്പാട്: Casey Reed - Penn State University സൂര്യന്‍ ഒരു നക്ഷത്രമാണല്ലോ, അതിനാല്‍ അതിന്റെ വലിപ്പത്തെക്കുറിച്ച് ഏതാണ്ട് ഒരു ധാരണ ഏവര്‍ക്കും ഉണ്ടാകും. ഭൂമിയുടെ വ്യാസം ഒരു വട്ടക്കണക്കില്‍ പറഞ്ഞാല്‍ 12500കിലോമീറ്ററാണ്. സൂര്യന്റേതാകട്ടേ 14 ലക്ഷം കിലോമീറ്റര്‍ വരും. ഭൂമിയുടേതിന്റെ നൂറിരട്ടിയിലും അധികം. ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രന്റെ വ്യാസം ഏറെ കുറവാണ്. 3500കിലോമീറ്ററിലും കുറച്ച് കുറവ്!  ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയില്‍ ഒരു കുഞ്ഞുഗ്രഹവും സൂര്യനെ ചുറ്റുന്നുണ്ട്. പേര് സിറസ്. അതിന്റെ വ്യാസം 950കിലോമീറ്ററിലും താഴെയാണ്!  അപ്പോ സൗരയൂഥത്തിലെ ഗോളങ്ങളുടെ വലിപ്...

ഗൂഗിള്‍ അസിസ്റ്റന്റിനെ മലയാളം സംസാരിപ്പിക്കാന്‍ എന്തു ചെയ്യാം?

Image
എന്‍-സയന്‍സില്‍ ഇന്നൊരു ടെക്നോളജി പോസ്റ്റാണ്. ചിത്രത്തിലെ ഡയലോഗിനു കടപ്പാട്: വന്ദനം സിനിമ! ഗൂഗിള്‍ അസിസ്റ്റന്റിനെ മലയാളത്തില്‍ സംസാരിപ്പിക്കാന്‍ ചെയ്യേണ്ടത്. ആദ്യം ഗൂഗിള്‍ അസിസ്റ്റന്റിനെ ഓണാക്കുക. ഹേയ് ഗൂഗിള്‍ എന്ന് പറഞ്ഞാല്‍ മതിയാകും. അല്ലെങ്കില്‍ ഫോണിന്റെ ഹോംകീ അമര്‍ത്തിപ്പിടിക്കുക. എന്നിട്ടും വരുന്നില്ലെങ്കില്‍ ഫോണില്‍ ഗൂഗിള്‍ അസിസ്റ്റന്റ് ഇന്‍സ്റ്റാള്‍ ആയിട്ടുണ്ടാവില്ല. പ്ലേസ്റ്റോറില്‍ പോയി ഗൂഗിള്‍ അസിസ്റ്റന്റ് എന്ന് തിരഞ്ഞ് അത് ഇന്‍സ്റ്റാള്‍ ചെയ്യുക. എന്നിട്ട് മേല്‍പ്പറഞ്ഞ കാര്യം ആവര്‍ത്തിക്കുക. ഇപ്പോള്‍ ഇംഗ്ലീഷിലാവും ഗൂഗിള്‍ സംസാരിക്കുക. അല്പം കുശലം ഒക്കെ ഇംഗ്ലീഷില്‍ ചോദിച്ച് തക്കം പാര്‍ത്തിരിക്കുക. എന്നിട്ട് പൊടുന്നനെ can you change your language to malayalam എന്ന് ചോദിക്കുക. പാവം ഗൂഗിള്‍ ഇംഗ്ല ീഷിനെ ഉപേക്ഷിച്ച് മലയാളത്തിലോട്ടു ചേക്കേറിക്കോളും.     ഇനി 'ഒരു കഥ പറയാമോ?', 'ഒരു കവിത ചൊല്ലാമോ?', 'ഇന്നത്തെ കാലാവസ്ഥ എന്താണ്?' എന്നു തുടങ്ങി 'എന്നെ പ്രണയിക്കാമോ?' എന്നു വരെ ചോദിച്ചോളൂ. ഗൂഗിള്‍ അസിസ്റ്റന്റ് ഉത്തരം...

വ്യാഴത്തില്‍ ഒരു സൂര്യഗ്രഹണം! ഇയോയുടെ നിഴല്‍ വ്യാഴത്തില്‍!

Image
വ്യാഴത്തില്‍ കാണുന്ന ഈ കറുത്ത പൊട്ട് എന്താണെന്നറിയാമോ? വ്യാഴത്തില്‍ ഇയോയുടെ നിഴല്‍! കടപ്പാട്: NASA/JPL-Caltech/SwRI/MSSS/Kevin M. Gill ഇത് വ്യാഴത്തിന്റെ ഉപഗ്രഹമായ ഇയോയുടെ നിഴലാണ്. വ്യാഴത്തിനു ചുറ്റും സഞ്ചരിക്കുന്ന ജൂനോ മിഷന്‍ കഴിഞ്ഞ ദിവസം എടുത്ത  ചിത്രങ്ങളില്‍നിന്ന് സിറ്റിസണ്‍ സയന്റിസ്റ്റ് ആയ Kevin M. Gill നിര്‍മ്മിച്ചെടുത്ത ചിത്രമാണിത്. കെവിനെപ്പോലെ പലരും ജൂനോ മിഷന്‍ നല്‍കുന്ന ചിത്രങ്ങളെ പരിഷ്കരിച്ച് പുതിയ കണ്ടെത്തലുകള്‍ നടത്താറുണ്ട്. കെവിനാണ് അതില്‍ കേമന്‍. ഇയോ വളരെ രസകരമായ ഒരു ഉപഗ്രഹമാണ്. നിറയെ അഗ്നിപര്‍വ്വതങ്ങളുള്ള ഒരു ഉപഗ്രഹം. അതിന്റെ ഉപരിതലം കാണാന്‍തന്നെ രസമാണ്. പക്ഷേ ഈ ചിത്രത്തില്‍ ഇയോ ഇല്ല. പകരം ഇയോയുടെ നിഴലേ ഉള്ളൂ. വ്യാഴത്തിന്റെ മേഘങ്ങളില്‍ ഇയോ വീഴ്ത്തുന്ന നിഴല്‍. ആ പ്രദേശത്ത് ശരിക്കും ഒരു ഗ്രഹണമാണ്. അവിടെനിന്ന് നോക്കിയാല്‍ സൂര്യഗ്രഹണം കാണാം. ഇയോ സൂര്യനെ മറയ്ക്കുന്ന കാഴ്ച! ---നവനീത്... ചിത്രം: Jupiter & Shadow of Io, PJ22-28 ചിത്രത്തിനു കടപ്പാട്: NASA/JPL-Caltech/SwRI/MSSS/Kevin M. Gill

ചൊവ്വയിലേക്ക് സ്വന്തം പേര് അയയ്ക്കണോ, മാര്‍സ് 2020 അതിന് അവസരമൊരുക്കുന്നു. അവസാന തീയതി സെപ്തംബര്‍ 30

Image
നാസ ചൊവ്വയിലേക്ക് വിക്ഷേപിക്കാന്‍ പോകുന്ന മാര്‍സ് 2020 എന്ന വാഹനത്തിലേക്ക് നമ്മളുടെ പേരുകള്‍ അയയ്ക്കാനുള്ള അവസരം സെപ്തംബര്‍ 30 ന് അവസാനിക്കും. ചൊവ്വയില്‍ പോകാനുള്ള ബോര്‍ഡിങ് പാസ്! നാസയുടെ തന്നെ ഇന്‍സൈറ്റ് എന്ന പേടകത്തില്‍ ലോകത്തെ വിവിധ രാജ്യങ്ങളില്‍നിന്നുള്ള നിരവധി പേരുടെ പേരുകള്‍ നിലവില്‍ ചൊവ്വയില്‍ എത്തിയിട്ടുണ്ട്. ചെറിയ ചിപ്പില്‍ കുഞ്ഞ് അക്ഷരത്തില്‍ പേരുകള്‍ കൊത്തിയെടുത്ത ചിപ്പാണ് ഇന്‍സൈറ്റ് പേടകത്തിനൊപ്പം ഇപ്പോള്‍ ചൊവ്വയില്‍ ഉള്ളത്. അതേപോലെ നാസ വിക്ഷേപിക്കുന്ന ഏറ്റവും പുതിയ ചൊവ്വപര്യവേക്ഷണവാഹനമാണ് മാര്‍സ് 2020. 2020 ജൂലൈ മാസത്തിലാണ് ആറ് ചക്രങ്ങളുള്ള ഈ വാഹനത്തിന്റെ വിക്ഷേപണം നിശ്ചയിച്ചിരിക്കുന്നത്. ചുരുക്കത്തില്‍ ഇനി ഏതാണ്ട് മുന്നൂറ് ദിവസങ്ങള്‍ കൂടി മതി വിക്ഷേപണം നടക്കാന്‍. ചൊവ്വയിലെ ജസീറോ ക്രേറ്ററില്‍ 2021 ഫെബ്രുവരി 18 ന് ഈ പേടകം ഇറങ്ങും. രണ്ടു വര്‍ഷമാണ് പ്രവര്‍ത്തനകാലാവധിയായി നിശ്ചയിച്ചിരിക്കുന്നത്. ചൊവ്വയില്‍ എന്നെങ്കിലും ജീവന്‍ നിലനിന്നിരുന്നോ എന്ന അന്വേഷണമാവും മാര്‍സ് 2020 പ്രധാനമായും നടത്തുക. ഇപ്പോള്‍ ചൊവ്വയിലുള്ള പേടകമായ ക്യൂരിയോസിറ്റിയുടെ മറ്റൊരു വകഭേദമാണ് ഈ പുത...

വ്യാഴത്തിന്റെ വ്യാഴപടം അഥവാ മാപ്പ്! ഹബിള്‍ പുറത്തുവിട്ട പുതിയ ചിത്രം

Image
വ്യാഴത്തിന്റെ മാപ്പ്. ഹബിള്‍ സ്പേസ് ടെലിസ്കോപ്പിലെ ചിത്രങ്ങള്‍ കൊണ്ടു നിര്‍മ്മിച്ചത്. വ്യാഴത്തിന്റെ ഒരു മാപ്പ്. ഭൂമിയുടെ മാപ്പ് പോലെ വ്യാഴത്തിന്റെ മുഴുവന്‍ വിവരവും ഉള്‍ക്കൊള്ളിച്ച ഒരു മാപ്പാണിത്. വ്യാഴത്തിലെ ഏറ്റവും വലിയ ചുഴലിക്കാറ്റായ ദി ഗ്രേറ്റ് റെഡ് സ്പോട്ട് അടക്കം നിരവധി ചുഴലിക്കാറ്റുകളും അന്തരീക്ഷസവിശേഷതകളും ചിത്രത്തില്‍ കാണാം. ഭൂമിയെക്കാളും വലിപ്പമുണ്ട് ഈ ഗ്രേറ്റ് റെഡ് സ്പോട്ട് എന്ന ചുഴലിക്കാറ്റിന്. നൂറ്റാണ്ടുകളായി ഈ ചുഴലിക്കാറ്റ് വലിയ മാറ്റമില്ലാതെ അങ്ങനെ തന്നെ നില്‍ക്കുന്നു എന്നതാണ് കൗതുകകരമായ കാര്യം. എന്നിരുന്നാലും അതിന്റെ വലിപ്പം ഇരുന്നൂറോളം വര്‍ഷമായി തുടര്‍ച്ചായി കുറഞ്ഞുവരുന്നുണ്ട് എന്നാണ് നിരന്തരമായ നിരീക്ഷണങ്ങള്‍ സൂചിപ്പിക്കുന്നത്. ഹബിള്‍ പകര്‍ത്തിയ നിരവധി ചിത്രങ്ങള്‍ സംയോജിപ്പിച്ചാണ് ഈ ചിത്രം നിര്‍മ്മിച്ചത്. ധ്രുവപ്രദേശങ്ങളോടു ചേര്‍ന്നുള്ള ഭാഗം മാപ്പില്‍ ഇല്ല. ഹബിള്‍ സ്പേസ് ടെലിസ്കോപ്പാണ് കഴിഞ്ഞ മാസമാണ് (2019 ആഗസ്റ്റ് 8)  ഈ ചിത്രം പുറത്തുവിട്ടത്. ---നവനീത്... ചിത്രത്തിനു കടപ്പാട്: NASA, ESA, A. Simon (Goddard Space Flight Center), and M.H. Wong (University...

ഇന്ത്യയുടെ ബഹിരാകാശ ദൂരദര്‍ശിനിയായ ആസ്ട്രോസാറ്റ് - പ്രപഞ്ചാന്വേഷണം ഇതിലൂടെയും ആവാം!

Image
പ്രപഞ്ചത്തെക്കുറിച്ചു പഠിക്കാം ഇന്ത്യയുടെ ബഹിരാകാശ  ടെലിസ്കോപ്പായ ആസ്ട്രോസാറ്റിലൂടെ ഹബിള്‍ സ്പേസ് ടെലിസ്കോപ്പ് എന്നു കേട്ടിട്ടില്ലാത്ത ജ്യോതിശ്ശാസ്ത്രതത്പരര്‍ വിരളമായിരിക്കും. ബഹിരാകാശത്ത് സ്ഥാപിച്ചിരിക്കുന്ന ടെലിസ്കോപ്പാണത്. ഹബിളിനെപ്പോലെ ബഹിരാകാശത്ത് മറ്റു ടെലിസ്കോപ്പുകളും സ്ഥാപിച്ചിട്ടുണ്ട്. ഇന്ത്യയ്ക്കുമുണ്ട് അത്തരം ഒരു ടെലിസ്കോപ്പ്. ഇന്ത്യയുടെ ബഹിരാകാശ ടെലിസ്കോപ്പിനെ ആസ്ട്രോസാറ്റ് എന്നാണ് വിളിക്കുക. അള്‍ട്രാവൈലറ്റ്, എക്സ്-റേ തുടങ്ങിയ പ്രകാശത്തില്‍ പ്രപഞ്ചത്തെ വീക്ഷിക്കാനുള്ള ഒരു ടെലിസ്കോപ്പാണിത്. അള്‍ട്രാവൈലറ്റിലും എക്സ്-റേയിലും ഒരേസമയം പ്രപഞ്ചത്തെ വീക്ഷിക്കാന്‍ കഴിയുന്ന ടെലിസ്കോപ്പ് എന്നതാണ് ആസ്ട്രോസാറ്റിനെ വ്യത്യസ്തമാക്കുന്നത്. IC2574 എന്ന കുള്ളന്‍ഗാലക്സിയുടെ അള്‍ട്രാവൈലറ്റ് ചിത്രം കടപ്പാട്: Chayan Mondal and collaborators നിരവധി ചിത്രങ്ങള്‍ ആസ്ട്രോസാറ്റും പുറത്തുവിട്ടിട്ടുണ്ട്. അതിലൊന്നാണ് ചിത്രത്തില്‍. IC2574 എന്ന ഒരു കുള്ളന്‍ഗാലക്സിയുടെ അള്‍ട്രാവൈലറ്റ് ചിത്രമാണത്.  വാമനതാരാപഥം എന്നും പറയാം. പ്രപഞ്ചത്തില്‍ ഏറ്റവും കൂടുതല്‍ ഉള്ളത് ഇത്തരം ഗാലക്സികളാണ്. നൂറോ...

വരുന്നൂ ഒരു ഇന്റര്‍സ്റ്റെല്ലാര്‍ അതിഥി! സൗരയൂഥത്തിനു പുറത്തുനിന്ന് ഒരു വാല്‍നക്ഷത്രം! C/2019 Q4 (Borisov)

Image
വരുന്നൂ ഒരു ഇന്റര്‍സ്റ്റെല്ലാര്‍ അതിഥി! സൗരയൂഥത്തിനു പുറത്തുനിന്ന് ഒരു വാല്‍നക്ഷത്രം!  C/2019 Q4 (Borisov) ബോരിസോവ് വാല്‍നക്ഷത്രം - Credit: NASA/JPL-Caltech ഔമുവാമുവയെ ഓര്‍മ്മയുണ്ടോ? ഓര്‍മ്മ കാണണമെന്നില്ല. സൗരയൂഥത്തിനു പുറത്തുനിന്നും സൗരയൂഥം സന്ദര്‍ശിച്ച് മടങ്ങിപ്പോയ ഒരു പാറക്കല്ലാണ് ഔമുവാമുവ. അന്യഗ്രഹജീവികളുടെ പേടകം വല്ലതുമാണോ എന്ന സംശയമായിരുന്നു അതിന്റെ പാത നിരീക്ഷിച്ചപ്പോള്‍ ഗവേഷകര്‍ക്കുണ്ടായിരുന്നത്. പിന്നീടാണ് അത് ഒരു കിലോമീറ്ററോളം നീളം വരുന്ന ഒരു പാറക്കല്ല് മാത്രമാണെന്നു കണ്ടെത്തിയത്. പക്ഷേ ഔമുവാമുവ ജ്യോതിശ്ശാസ്ത്ര ഗവേഷകരുടെയെല്ലാം ശ്രദ്ധ പിടിച്ചുപറ്റി. കാരണം സൗരയൂഥത്തിനു പുറത്തുനിന്ന് ഒരു അതിഥിയെ നിരീക്ഷിക്കാന്‍ ആദ്യമായിട്ടാണ് നമുക്ക് അവസരം ലഭിച്ചത്. അതും ഒരു കിലോമീറ്ററോളം വലിപ്പമുള്ള ഒന്ന്. ജ്യോതിശ്ശാസ്ത്രചരിത്രത്തില്‍ ആദ്യമായിട്ടായിരുന്നു ഒരു ഇന്റര്‍സ്റ്റെല്ലാര്‍ സന്ദര്‍ശനം! സൗരയൂഥത്തിനു പുറത്തുനിന്നു വരുന്ന വസ്തുക്കള്‍ അത്ര അസാധാരണമാവണമെന്നില്ല എന്നു സൂചിപ്പിക്കുന്ന ഒരു നിരീക്ഷണം ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. ഔമുവാമുയെപ്പോലെയാകാം എന്നു സംശയിക്കുന്ന മറ്റൊ...

ഭൂമിക്കരികിലൂടെ നാളെ രണ്ടു ഛിന്നഗ്രഹങ്ങള്‍ കടന്നുപോകുന്നു!

Image
ഭൂമിക്കരികിലൂടെ നാളെ രണ്ടു ഛിന്നഗ്രഹങ്ങള്‍ കടന്നുപോകുന്നു! വെസ്റ്റ എന്ന ഛിന്നഗ്രഹം.  സെപ്തംബര്‍ 14 ന് രണ്ടു ഛിന്നഗ്രഹങ്ങള്‍ ഭൂമിക്കരികിലൂടെ കടന്നുപോകുന്നു. അരികിലൂടെ എന്നു പറഞ്ഞാല്‍ അത്ര അടുത്തൊന്നും അല്ലാട്ടോ. ഭൂമിയും ചന്ദ്രനും തമ്മിലുള്ള ദൂരത്തിന്റെ പതിന്നാല് ഇരട്ടി അകലത്തിലൂടെയാണ് രണ്ടു ചങ്ങാതിമാരും കടന്നുപോവുക. 2010 C01 എന്നു പേരുള്ള ഛിന്നഗ്രഹം 14 ന് രാവിലെ ഒന്‍പതു മണിയോടെയാവും ഭൂമിയോട് ഹായ് പറഞ്ഞ് കടന്നുപോവുന്നത്. 120മീറ്റര്‍ മുതല്‍ 260 മീറ്റര്‍വരെ വലിപ്പമുണ്ട് ഈ ഛിന്നഗ്രഹത്തിന്. അന്നുതന്നെ വൈകിട്ട് അഞ്ചരയോടെ കടന്നുപോവുന്ന 2000QWZ എന്ന ഛിന്നഗ്രഹം പക്ഷേ കുറെക്കൂടി വലുതാണ്. 290 മീറ്റര്‍ മുതല്‍ 650മീറ്റര്‍വരെ വലിപ്പമുണ്ടാവും ആ ചങ്ങാതിക്ക്. 2010 C01, 2000QWZ എന്നൊക്കെയുള്ള പേരു കേട്ട് ഇതെന്താ ഇങ്ങനെ എന്നു നെറ്റി ചുളിക്കേണ്ടതില്ല. ഛിന്നഗ്രഹത്തെ കണ്ടെത്തിയ വര്‍ഷമാണ് പേരിനു മുന്നില്‍ നല്‍കുക. 2010ലും 2000ത്തിലും ആണ് അവയെ കണ്ടെത്തിയത് എന്നര്‍ത്ഥം. ഈ രണ്ട് ഛിന്നഗ്രഹങ്ങളും അത്യാവശ്യം വലുതാണ്. എന്നിരുന്നാലും ഭൂമിക്ക് ഇവ ഒരു തരത്തിലുള്ള ഭീഷണിയും അല്ല. പത്തും ഇരുപതും വര്‍ഷം മുന്...

ശനിയുടെ ഏറ്റവും പുതിയ ചിത്രം ഹബിള്‍ ടെലിസ്കോപ്പ് പുറത്തുവിട്ടു.

Image
ശനിയുടെ ഏറ്റവും പുതിയ ചിത്രം ഹബിള്‍ ടെലിസ്കോപ്പ് പുറത്തുവിട്ടു. ഇക്കഴിഞ്ഞ ജൂണ്‍ 20 ന് എടുത്ത ചിത്രമാണ് ഡാറ്റ പ്രൊസസ്സിങിനും വിശകലനങ്ങള്‍ക്കും ശേഷം ഇന്ന്  (2019 സെപ്തംബര്‍ 12) ഹബിള്‍ സ്പേസ് ടെലിസ്കോപ്പ് ടീം പൊതുവിടത്തില്‍ റിലീസ് ചെയ്തിരിക്കുന്നത്. ശനി ഗ്രഹത്തിന്റെ ഏറ്റവും പുതിയ മാറ്റങ്ങള്‍ ഈ ചിത്രത്തില്‍ ഉണ്ട്. എല്ലാ വര്‍ഷവും ശനിയെ വീക്ഷിക്കാന്‍ അല്പസമയം ഹബിള്‍ ടെലിസ്കോപ്പ് നീക്കിവയ്ക്കാറുണ്ട്. ശനിയെ മാത്രമല്ല സൗരയൂഥത്തിലെ മിക്ക ഗ്രഹങ്ങളെയും. അതിലൂടെ ഓരോ വര്‍ഷവും അതത് ഗ്രഹങ്ങള്‍ക്കു വരുന്ന മാറ്റം തിരിച്ചറിയാന്‍ ശാസ്ത്രജ്ഞര്‍ക്ക് കഴിയുന്നു. മൂന്ന് ഫ്രീക്വന്‍സികളില്‍ എടുത്ത മൂന്ന് ബ്ലാക്ക് ആന്റ് വൈറ്റ് (മോണോക്രോം) ചിത്രങ്ങളെ നിറം നല്‍കി സംയോജിപ്പിച്ച്  എടുത്താണ്  ഈ ചിത്രം നിര്‍മ്മിച്ചിട്ടുള്ളത്. ശനിയുടെ ഉപഗ്രഹങ്ങളെക്കൂടി കൂട്ടിച്ചേര്‍ത്ത ചിത്രമാണിത്. കടപ്പാട് : NASA, ESA, A. Simon (GSFC), M.H. Wong (University of California, Berkeley), and the OPAL Team

ദിവസവും മൂന്ന് നേരം നാല് വീതം ചന്ദ്രന്‍മാരെ തിന്നുന്ന സൂപ്പര്‍മാസീവ് ബ്ലാക്ക്ഹോള്‍!

Image
ദിവസവും മൂന്ന് നേരം നാല് വീതം ചന്ദ്രന്‍മാരെ തിന്നുന്ന സൂപ്പര്‍മാസീവ് ബ്ലാക്ക്ഹോള്‍! തിന്നുക എന്നതൊക്കെ ഇച്ചിരി ആലങ്കാരികമായി പറഞ്ഞതാണേ! പക്ഷേ നാല് ചന്ദ്രനോളം മാസ് എല്ലാ ദിവസവും മൂന്നുനേരം വീതം വലിച്ചെടുക്കുന്ന ഒരു ബ്ലാക്ക്ഹോളിനെ അങ്ങ് അകലെയകലെ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നു. GSN069 എന്നൊരു ഗാലക്സിയെ നിരീക്ഷിക്കുകയായിരുന്നു ഗവേഷകര്‍. കൃത്യമായ ഇടവേളകളില്‍, അതായത് ഓരോ ഒന്‍പത് മണിക്കൂര്‍ കൂടുമ്പോഴും ശക്തമായ എക്സ്-റേ വികിരണം ഈ ഗാലക്സിയില്‍നിന്നും പുറത്തേക്കു വരുന്നു. X-ray bursts എന്നറിയപ്പെടുന്ന തരത്തിലുള്ള അതിശക്തമായ എക്സ്-റേ കൂട്ടമാണ് പുറത്തേക്കു വരുന്നത്. ചന്ദ്ര എക്സ്-റേ ഒബ്സര്‍വേറ്ററിയുടെയും യൂറോപ്യന്‍ സ്പേസ് ഏജന്‍സിയുടെ XMM-Newton എന്ന ദൗത്യത്തിന്റെയും സഹായത്തോടെയായിരുന്നു പഠനം. രണ്ടും ബഹിരാകാശത്ത് സ്ഥാപിച്ചിരിക്കുന്ന എക്സ്-റേ ടെലിസ്കോപ്പുകളാണ്. ഒന്‍പതു മണിക്കൂറിന്റെ ഇടവേളകളില്‍ വലിയ തോതില്‍ എക്സ്-റേ പുറത്തുവരുന്നത്  വലിയൊരു ബ്ലാക്ക്ഹോളിന്റെ സാന്നിദ്ധ്യമാണ് സൂചിപ്പിക്കുന്നത്. ഒന്‍പതു മണിക്കൂറിന്റെ ഇടവേളയില്‍ കൃത്യമായി ദ്രവ്യത്തെ അകത്താക്കുന്ന ഒരു സൂപ്പര്‍ മാസീവ് ബ്ലാക്ക്ഹ...

വാസയോഗ്യമായ K2-18b ഗ്രഹത്തില്‍ വെള്ളം കണ്ടെത്തി ഹബിള്‍ ടെലിസ്കോപ്പ്

Image
വാസയോഗ്യമായ ഗ്രഹത്തില്‍ വെള്ളം കണ്ടെത്തി ഹബിള്‍ ടെലിസ്കോപ്പ് ഭൂമിയെക്കാളും വലുതും ഗുരുത്വാകര്‍ഷണം കൂടിയതും ആയ ഒരു ഗ്രഹം. നക്ഷത്രത്തില്‍നിന്നുള്ള അകലം വാസയോഗ്യമായ ഇടത്തിലാണെന്നാണ് വിലയിരുത്തല്‍. അങ്ങനെയൊരു ഗ്രഹത്തില്‍ ഇതാദ്യമായി അന്തരീക്ഷത്തില്‍ ജലബാഷ്പത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിരിക്കുന്നു. K2-18b എന്നാണ് ഈ ഗ്രഹത്തിന്റെ പേര്. K2-18 എന്ന നക്ഷത്രത്തിനു ചുറ്റും കറങ്ങുന്ന ഒരു ഗ്രഹം! K2-18b എന്ന ഗ്രഹത്തിന്റെയും മാതൃനക്ഷത്രത്തിന്റെയും ചിത്രകാരഭാവന.  കടപ്പാട് : ESA/Hubble, M. Kornmesser സൗരേതരഗ്രഹങ്ങളുടെ അന്വേഷണം തുടങ്ങിയിട്ട് കുറെ നാളുകള്‍ ആയി. ഏതാണ്ട് നാലായിരത്തോളം സൗരേതരഗ്രഹങ്ങളെ ഇക്കാലത്ത് നമ്മള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ മിക്കതും വാതകഗ്രഹങ്ങളാണ്. എന്നുവച്ചാല്‍ വ്യാഴത്തെയും ശനിയെയും ഒക്കെപ്പോലെ ഹൈഡ്രജനോ മീതെയ്നോ ഒക്കെ നിറഞ്ഞ ഗ്രഹങ്ങള്‍. അതിലൊന്നും മനുഷ്യര്‍ക്ക് വസിക്കാനോ ജീവിക്കാനോ നിലവിലുള്ള അറിവുവച്ച് സാധ്യമല്ല. ഭൂമിയില്‍ കാണുന്ന തരത്തില്‍ ഉള്ള ജീവന്‍ അവിടെ നിലനില്‍ക്കാനും സാധ്യതയില്ല.  ജീവന്‍ നിലനില്‍ക്കാനുള്ള സാഹചര്യങ്ങള്‍ ഉള്ള ഗ്രഹങ്ങള്‍ നക്ഷത്രത...

കേരളത്തെക്കാള്‍ വലിപ്പമുള്ള നാല് ചുഴലിക്കാറ്റുകള്‍ ഒരു വരിയില്‍!

Image
കേരളത്തെക്കാള്‍ വലിപ്പമുള്ള നാല് ചുഴലിക്കാറ്റുകള്‍ ഒരു വരിയില്‍! നമ്മള്‍ കേരളത്തിലുള്ളവര്‍ക്ക് ചുഴലിക്കാറ്റ് അത്ര പരിചിതമല്ല. (ഓഖിയാണ് അതിനൊരപവാദം. ) പക്ഷേ അമേരിക്കക്കാരുടെയും മറ്റും അവസ്ഥ അതല്ല. നമ്മുടെ കേരളത്തെക്കാളും വലിപ്പമുള്ള നിരവധി ചുഴലിക്കാറ്റുകളെയാണ് അവര്‍ എല്ലാ വര്‍ഷവും കാണുന്നത്. Image credit: NASA Earth Observatory/Joshua Stevens; NOAA National Environmental Satellite, Data, and Information Service. Caption: Kathryn Hansen. കാലാവസ്ഥാനിരീക്ഷണത്തിനായി വിക്ഷേപിച്ച ഉപഗ്രഹങ്ങള്‍ നിരന്തരം ഇത്തരം ചുഴലിക്കാറ്റുകളെ സംബന്ധിച്ച വിവരം അവര്‍ക്ക് കൈമാറാറുണ്ട്. അങ്ങനെ ലഭിച്ച ഒരു ചിത്രമാണിത്. നാല് ചുഴലിക്കാറ്റുകള്‍ ഒരു വരിയില്‍ നിരന്നു നില്‍ക്കുന്ന കാഴ്ച! സെപ്തംബര്‍ 4ന് പകര്‍ത്തിയ ദൃശ്യമാണിത്. നാസയുടെ സാങ്കേതികസഹായത്തോടെ നിര്‍മ്മിച്ച Geostationary Operational Environmental Satellite (GOES) 16 എന്ന ഉപഗ്രഹമാണ് ചിത്രമെടുത്തത്. അമേരിക്കയെ പേടിപ്പിച്ച ഡൊറിയന്‍ ചുഴലിക്കാറ്റ് ഉള്‍പ്പടെ ചിത്രത്തില്‍ കാണാം. കാലാവസ്ഥ നിരന്തരം മാറിക്കൊണ്ടിരിക്കുകയാണ്. പ്രളയം പരിചിതമായിപ്പോയ കേര...

വിക്രം ലാന്‍ഡറുമായുള്ള ബന്ധം 2.1 കിലോമീറ്റര്‍ ഉയരെ വച്ച് നഷ്ടമായതായി ISRO

Image
വിക്രം ലാന്‍ഡര്‍ എന്ന പരീക്ഷണം, പരീക്ഷണം എന്ന നിലയില്‍ വിജയം തന്നെ! ------------------ ചന്ദ്രയാന്‍‍‍ 2 ലെ വിക്രം ലാന്‍ഡറുമായുള്ള ബന്ധം 2.1 കിലോമീറ്റര്‍ ഉയരെ വച്ച് നഷ്ടമായെന്ന് ഇസ്രോ പത്രക്കുറിപ്പില്‍ അറിയിച്ചു. ഇനി ഏതെങ്കിലും കാരണവശാല്‍ ലാന്‍ഡിങ് വിജയകരമായിട്ടുണ്ടെങ്കില്‍ ഏതാനും മണിക്കൂറുകള്‍ക്കുശേഷം അറിയാം. ഒരു പക്ഷേ ചന്ദ്രനിലെ പൊടി ഉയര്‍ന്നതുമൂലം ബന്ധം നഷ്ടമായതും ആവാം. അല്ലെങ്കില്‍ ആന്റിനയുടെ ദിശ മാറിയതാവാം. അങ്ങനെ പല സാധ്യതകളും ഉണ്ട്. എന്തായാലും വിക്രം ലാന്‍ഡര്‍ അതിന്റെ രണ്ട് ഘട്ടങ്ങള്‍ വിജയകരമായി പിന്നിട്ടിരുന്നു. അവസാനനിമിഷമാണ് നമുക്ക് ബന്ധം നഷ്ടമായിട്ടുള്ളത്. അതിനാല്‍ ഇനി ബന്ധം പുനസ്ഥാപിക്കാന്‍ ആയില്ലെങ്കില്‍പ്പോലും വിക്രം ലാന്‍ഡര്‍ പൂര്‍ണ്ണ പരാജയം ആവില്ല. വിക്രം ലാന്‍ഡറിന്റെ സ്ഥാനം. അവസാനഡാറ്റയില്‍നിന്നും കിട്ടിയ ഗ്രാഫ് പരിശോധിച്ചാല്‍ 1 കിലോമീറ്റര്‍ ഉയരെ വരെയുള്ള വിവരം ലഭ്യമായിട്ടുണ്ട് എന്നു തോന്നുന്നു. ഇറങ്ങേണ്ട സ്ഥലത്തുനിന്നും ഏതാണ്ട് അത്രയും ദൂരെ വരെ ഗ്രാഫ് പ്രകാരം പേടകം എത്തിയിട്ടുമുണ്ട്. ഡാറ്റ വിശകലനം ചെയ്ത് കൂടുതല്‍ വിവരം ഇസ്രോ കേന്ദ്രങ്ങള്‍ അധികം താമസിയാതെ പു...

വിക്രം ലാന്‍ഡര്‍ ചന്ദ്രന്റെ കൂടുതല്‍ അടുത്തേക്ക്. ആദ്യ ഘട്ടം പിന്നിട്ടു.

Image
വിക്രം ലാന്‍ഡര്‍ ചന്ദ്രന്റെ കൂടുതല്‍ അടുത്തേക്ക്. ആദ്യ ഘട്ടം പിന്നിട്ടു. ചന്ദ്രയാന്‍ -2 പേടകത്തിലെ വേര്‍പിരിഞ്ഞ വിക്രം ലാന്‍ഡര്‍ അതേ പാതയിലൂടെ സഞ്ചരിക്കുകയായിരുന്നു ഇതുവരെ. ഇന്ന് രാവിലെ 8.50ന് ലാന്‍ഡറിലെ റോക്കറ്റുകള്‍ 4 സെക്കന്‍ഡുകള്‍ ജ്വലിപ്പിച്ച് ചന്ദ്രന്റെ കൂടുതല്‍ അടുത്തുകൂടി കടന്നുപോകുന്ന പരിക്രമണപഥത്തിലേക്ക് ലാന്‍ഡര്‍ മാറി. ഇസ്രോയിലെ ചന്ദ്രയാന്‍ -2ന്റെ നിയന്ത്രണവിഭാഗം. കടപ്പാട്: ISRO 104 x 128 കിലോമീറ്റര്‍ ഉയരത്തിലുള്ള പരിക്രമണപഥത്തിലേക്കാണ് ലാന്‍ഡര്‍ മാറിയത്. നേരത്തേ 109കിലോമീറ്റര്‍ മുതല്‍ 120കിലോമീറ്റര്‍വരെ ഉയരത്തിലുള്ള (109 km x 120 km) പരിക്രമണപഥത്തിലേക്കു മാറും എന്നാണ് പറഞ്ഞിരുന്നത്. പറഞ്ഞതിലും പത്തു മിനിറ്റ് മുന്‍പാണ് റോക്കറ്റ് പ്രവര്‍ത്തിപ്പിച്ചത്. ചന്ദ്രയാന്‍ 2ല്‍നിന്നും നിരന്തരം ശേഖരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അവസാനനിമിഷം ഇത്തരം ക്രമീകരണങ്ങള്‍ നടത്തുന്നത്. വിക്രം ലാന്‍ഡറിലെ റോക്കറ്റുകള്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ടോ എന്നറിയാനുള്ള ഒരു പരീക്ഷണം കൂടിയാണ് ഈ ആദ്യ പഥമാറ്റം. മുന്‍പ് പ്രഖ്യാപിച്ചതില്‍നിന്നും വ്യത്യസ്തമായ പഥത്തിലേക്കാണ് മാറിയതെങ്ക...

ചന്ദ്രയാന്‍ 2 - ഓര്‍ബിറ്ററും വിക്രം ലാന്‍ഡറും വേര്‍പെടുന്നു.

Image
ചന്ദ്രയാന്‍ ചന്ദ്രനു മുകളില്‍-ചിത്രകാരഭാവന കടപ്പാട്: ISRO ഇന്നും (2-09-2019) ചന്ദ്രയാന്‍2 ദൗത്യത്തിന് നിര്‍ണ്ണായകമായ ഒരു കാര്യം ചെയ്യാനുണ്ട്. ചന്ദ്രയാന്‍ ഓര്‍ബിറ്ററും വിക്രം ലാന്‍ഡറും തമ്മില്‍ വേര്‍പെടുത്തുന്ന സൂക്ഷ്മമായ പ്രക്രിയ. വിക്രം ലാന്‍ഡര്‍ ചന്ദ്രനിലേക്കുള്ള സ്വതന്ത്രമായ യാത്രയാരംഭിക്കുന്നത് ഈ നിമിഷം മുതലാണ്. ഇതിനു മുന്‍പുവരെയുള്ള കാര്യങ്ങള്‍ നാം ചന്ദ്രയാന്‍ 1 ല്‍ ചെയ്തിട്ടുള്ളതാണ്. പക്ഷേ വിക്രം വേര്‍പെടുമ്പോള്‍ മുതലുള്ള കാര്യങ്ങള്‍ ആദ്യമായാണ് ശ്രമിക്കുന്നത്. ലോകരാജ്യങ്ങള്‍ ഇസ്രോയിലേക്ക് ഉറ്റുനോക്കുന്നതും ഈ നിമിഷം മുതലാവും. ചന്ദ്രയാന്‍2 പേടകം ചന്ദ്രനു ചുറ്റുമുള്ള പരിക്രമണപഥത്തിന്റെ ഉയരം കുറച്ചതുപോലെ ഒരു ചടങ്ങ് വിക്രം ലാന്‍ഡറിനും ചെയ്യാനുണ്ട്. രണ്ടു ഘട്ടങ്ങളിലായി നടക്കുന്ന പഥമാറ്റത്തിലൂടെ 30കിലോമീറ്റര്‍ മുതല്‍ 100കിലോമീറ്റര്‍വരെ ഉയരത്തിലുള്ള പരിക്രമണപഥത്തിലേക്ക് വിക്രമെത്തും. സെപ്തംബര്‍ 3നും 4നും ആണ് ഈ പഥമാറ്റം നടക്കുക. ഏറ്റവും പ്രധാനവും സങ്കീര്‍ണ്ണവുമായ ഘട്ടം സെപ്തംബര്‍ 7ന് പുലര്‍ച്ചെയാണ്. നാമെല്ലാവരും കാത്തിരിക്കുന്ന ആ നിമിഷം. അന്നു രാവിലെ 1.40ന് വ...

ചന്ദ്രയാന്‍ ഇതാ ചന്ദ്രന്റെ തൊട്ടടുത്തെത്തി.

Image
ചന്ദ്രയാന്‍ ഇതാ ചന്ദ്രന്റെ തൊട്ടടുത്തെത്തി. കടപ്പാട് : ISRO ചന്ദ്രയാന്റെ അവസാന പരിക്രമണപഥമാറ്റവും വിജയകരം. വൈകിട്ട് 6.21ന് 52സെക്കന്‍ഡ് നേരം റോക്കറ്റ് ജ്വലിപ്പിച്ചാണ് പുതിയ പരിക്രമണപഥത്തിലേക്ക് ചന്ദ്രയാന്‍ എത്തിച്ചേര്‍ന്നത്. 119കിലോമീറ്റര്‍ മുതല്‍ 127കിലോമീറ്റര്‍വരെ ഉയരത്തിലാണ് ഇപ്പോള്‍ ചന്ദ്രയാന്‍. 100കിലോമീറ്റര്‍ ഉയരത്തിലുള്ള പരിക്രമണപഥത്തില്‍ എത്തിച്ചേരും എന്നു പറഞ്ഞിരുന്നെങ്കിലും അതിലേക്ക് എത്തിച്ചേര്‍ന്നിട് ടില്ല. നാളെ 12.45നും 1.45നും ഇടയില്‍ വിക്രം ലാന്‍ഡര്‍ ചന്ദ്രയാനോട് വിടപറയും. ചന്ദ്രനില്‍ പുതിയൊരു ഉപഗ്രഹമായി കുറച്ചു ദിവസം ചുറ്റിക്കറങ്ങും. ഇതിനിടയില്‍ രണ്ടു തവണയായി വിക്രം ലാന്‍ഡറും പരിക്രമണപഥത്തിന്റെ ഉയരം കുറയ്ക്കുന്നുണ്ട്. സെപ്തംബര്‍ 3ന് രാവിലെ 9നും 10നും ഇടയ്ക്ക് 109കിലോമീറ്റര്‍ മുതല്‍ 120കിലോമീറ്റര്‍ വരെയുള്ള പാതയിലേക്കാവും ആദ്യ പഥമാറ്റം. സെപ്തംബര്‍ 4ന് രാവിലെ 3 നും 4നും ഇടയില്‍ 36 കിലോമീറ്റര്‍ മുതല്‍ 110 കിലോമീറ്റര്‍ വരെയുള്ള പഥത്തിലേക്കും മാറും. അവിടെനിന്നും സെപ്തംബര്‍ 7ന് പുലര്‍ച്ചെ ഒന്നരയ്ക്കും രണ്ടരയ്ക്കും ഇടയില്‍ ചന്ദ്രനിലേക്കിറങ്ങും.